കാ​യ​ലോ​ട് ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് സൈ​നി​ക​നും സു​ഹൃ​ത്തും മ​രി​ച്ചു; പോസ്റ്റ്മോർട്ടം കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമെന്ന് പോലീസ്

കൂ​ത്തു​പ​റ​മ്പ്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ സൈ​നി​ക​നും സു​ഹൃ​ത്തും മ​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ 2.45 ഓ​ടെ താ​ഴെ കാ​യ​ലോ​ട് വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​വി​ലാ​യി സ്കൂ​ൾ​ചി​റ എ​രി​ഞ്ഞേ​രി വീ​ട്ടി​ൽ സു​രേ​ശ​ന്‍റെ മ​ക​ൻ വി.​വൈ​ശാ​ഖ് (21), മാ​വി​ലാ​യി പൂ​ജ​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് ബാ​ബു (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു നി​ന്ന് മ​മ്പ​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.​വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു.

അ​ഭി​ഷേ​ക് ബാ​ബു​വി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക്. ര​ണ്ടു​പേ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷ​മാ​കും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക​യെ​ന്ന് പി​ണ​റാ​യി എ​സ്ഐ കെ.​വി.​ഉ​മേ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment