മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത് മ​ര​ണ​ത്തി​ലേ​ക്ക്; കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ൽ ഇടിച്ച്‌ അ​മ്മ​യ്ക്കു ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ സ്ത്രീ ​അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കൃ​ഷ്ണ സിം​ഗ്ല എ​ന്ന സ്ത്രീ​യാ​ണു ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ഗ്രേ​റ്റ​ർ കൈ​ലാ​ഷി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണു കൃ​ഷ്ണ​യ്ക്കു പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഫ​രീ​ദാ​ബാ​ദി​ലെ സു​രാ​ജ്കു​ണ്ടി​ൽ ന​ട​ന്ന മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം. കൃ​ഷ്ണ​യു​ടെ ഭ​ർ​ത്താ​വും ഭ​ർ​തൃ​സ​ഹോ​ദ​രി​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കൃ​ഷ്ണ ബു​ധ​നാ​ഴ്ച മ​രി​ച്ചു. കൃ​ഷ്ണ​യു​ടെ ഭ​ർ​ത്താ​വാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​മോ​ടി​ച്ച മ​ഹാ​വീ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു.

Related posts