കാ​മു​കി​യെ സ്വ​ന്ത​മാ​ക്കാ​ൻ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി; പി​ന്നീ​ടു​ള്ള യു​വാ​വി​ന്‍റെ അ​ഭി​ന​യം പൊ​ളി​ച്ച​ത് യു​വ​തി ത​ന്നെ; അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​നി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​ക​നാ​യെ​ത്തി​യ കാ​മു​ക​നും സു​ഹൃ​ത്തും കു​ടു​ങ്ങി​യ​ത് യു​വ​തി​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും സം​ശ​യ​ത്തി​ൽ.​കോ​ന്നി മാ​മ്മൂ​ട് സ്വ​ദേ​ശി​യാ​യ രാ​ജി​ഭ​വ​നി​ല്‍ ര​ഞ്ജി​ത്ത് രാ​ജ​ന്‍ (24), കോ​ന്നി​താ​ഴം പ​യ്യ​നാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ താ​ഴ​ത്ത്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജാ​സ് (19) എ​ന്നി​വ​രാ​ണ് വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യു​ടെ പ്ര​ണ​യി​നി​യാ​യി​രു​ന്ന യു​വ​തി​യും യു​വാ​വു​മാ​യി ചെ​റി​യ പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു. ഈ ​പി​ണ​ക്കം മാ​റ്റി യു​വ​തി​യു​ടെ പ്രീ​തി പി​ടി​ച്ചു​പ​റ്റാ​നാ​ണ് ര​ഞ്ജി​ത് സു​ഹൃ​ത്താ​യ അ​ജാ​സു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​ത്.

യു​വ​തി​യെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ത്തി​യ ശേ​ഷം ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ടു​ക​യും അ​തു​വ​ഴി യു​വ​തി​യു​ടെ അ​നു​ക​മ്പ പി​ടി​ച്ചു​പ​റ്റു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ കൊ​ണ്ടു​പോ​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി പാ​ളി​യ​ത്.

ക​ഥ പൊ​ളി​ഞ്ഞ​പ്പോ​ൾ

യു​വ​തി നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​തോ​ടെ കാ​മു​ക​നും കൂ​ട്ടു​കാ​ര​നും പെ​ട്ടു. പോ​ലീ​സി​നും തോ​ന്നി​യ സം​ശ​യ​ത്തി​ൽ അ​ന്വേ​ഷ​ണം മു​റു​കി. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷ​ക​നാ​യെ​ത്തി യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ പി​ടി​ച്ചു​പ​റ്റി യു​വ​തി​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി​യ അ​പ​ക​ട​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23 ന് ​വൈ​കു​ന്നേ​രം 5.30 ഓ​ടെ കോ​ച്ചിം​ഗ് ക്ലാ​സ് ക​ഴി​ഞ്ഞ് അ​ടൂ​രി​ല്‍​നി​ന്നു സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ര​ഞ്ജി​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ജാ​സ് കാ​റി​ല്‍ പി​ന്തു​ട​രു​ക​യും വാ​ഴ​മു​ട്ടം ഈ​സ്റ്റി​ല്‍ സ്‌​കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം വ​ണ്ടി നി​ര്‍​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ല്‍ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ ര​ഞ്ജി​ത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​ണെ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ ആ​ള്‍​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ കാ​റി​ല്‍ ക​യ​റ്റി കോ​ന്നി ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ന​ര​ഹ​ത്യാ​ക്കേ​സ്

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ വ​ല​തു​കൈ​ക്കു​ഴ​യ്ക്കു സ്ഥാ​ന​ഭ്രം​ശ​വും ചെ​റു​വി​ര​ലി​നു പൊ​ട്ട​ലും ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഉ​ര​വും മു​റി​വും പ​റ്റി​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം സം​ഭ​വ​ത്തി​നു വാ​ഹ​നാ​പ​ക​ട​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള്‍ അ​ഴി​യു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ര​ക്ഷ​ക​നാ​യി കാ​മു​ക​ൻ സ്ഥ​ല​ത്ത് എ​ത്തി​യ​തും പോ​ലീ​സി​നു സം​ശ​യ​ത്തി​ന് ഇ​ട ന​ൽ​കി​യി​രു​ന്നു.

സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​തോ​ടെ ക​ഥ പു​റ​ത്തു​വ​ന്നു. ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നു​ള്ള വ​കു​പ്പ് ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. വ​തി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ്നേ​ഹം പി​ടി​ച്ചു​പ​റ്റാ​ൻ ന​ട​ത്തി​യ നാ​ട​കം ഇ​പ്പോ​ൾ കാ​മ​ക​നു വ​ൻ നാ​ണ​ക്കേ​ടാ​യി ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ല​ക്‌​സ്‌​കു​ട്ടി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

Related posts

Leave a Comment