തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യി​ലെ അ​പ​ക​ടം ത​ല​യ്ക്കു​മീ​തെ; ഉ​റ​ങ്ങാ​നാ​വാ​തെ ഒ​രു കു​ടും​ബം


ക​ട്ട​പ്പ​ന: അ​പ​ക​ടം ത​ല​യ്ക്ക് മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾ ഉ​റ​ങ്ങാ​ൻ ക​ഴി​യാ​തെ ഭീ​തി​യി​ലാ​ണ് ക​ട്ട​പ്പ​ന സ്വ​ദേ​ശി മാ​വു​ങ്ക​ൽ ത​ങ്ക​ച്ച​നും കു​ടും​ബ​വും. നി​യ​ന്ത്ര​ണംവി​ട്ട് വ​രു​ന്ന ലോ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽനി​ന്ന് 300 അ​ടി​യോ​ളം താ​ഴ്ചയി​ൽ, ത​ങ്ക​ച്ച​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് പ​തി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ക​ട്ട​പ്പ​ന ഹി​ൽ ടോ​പ്പി​ലാ​ണ് മാ​വു​ങ്ക​ൽ ത​ങ്ക​ച്ച​ന്‍റെ വീ​ട്. വീ​ടി​ന് 300 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ കൊ​ടുംവ​ള​വി​ൽനി​ന്ന് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ന്ന​ത് പ​തി​വാ​ണ്.

ക​ഴി​ഞ്ഞ ജ​നു​വ​രി പത്തിന് ​ടോ​റ​സ് ലോ​റി ക്രാ​ഷ് ബാ​രി​യ​ർ ത​ക​ർ​ത്ത് ത​ങ്ക​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞു. വ​ർ​ഷ​ത്തി​ൽ ര​ണ്ട് അ​പ​ക​ട​മെ​ങ്കി​ലും ഇ​വി​ടെ ഉ​ണ്ടാ​കാ​റു​ണ്ട്.

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ കൃ​ഷി ചെ​യ്യാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ജ​നു​വ​രി​യി​ൽ മ​റി​ഞ്ഞ ലോ​റി നാ​ലു മാ​സ​ത്തി​നുശേ​ഷ​മാ​ണ് ഇ​വി​ടെനി​ന്ന് മാ​റ്റി​യ​ത്. ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ൽ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ റോ​ഡ് സു​ര​ക്ഷ മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ കൈ​യൊ​ഴി​ഞ്ഞു. സ്വ​സ്ഥ​മാ​യൊ​ന്ന് ഉ​റ​ങ്ങാ​നാകാ​തെ ഭീ​തി​യി​ലാ​ണ് ത​ങ്ക​ച്ച​നും കു​ടും​ബ​വും.

Related posts

Leave a Comment