അ​ഴീ​ക്കോ​ട് ബൈ​ക്കും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​വ​വ​ര​ൻ മ​രി​ച്ചു; അ​പ​ക​ടം പു​തു​വ​ത്സ​രാ​ഘോ​ഷം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്പോ​ൾ

അ​ഴീ​ക്കോ​ട്: പു​തു​വ​ർ​ഷ ആ​ഘോ​ഷം ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ന​വ​വ​ര​ൻ മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ മ​രി​ച്ചു. അ​ഴീ​ക്ക​ൽ ചാ​ൽ വൃ​ദ്ധ​മ​ന്ദി​ര​ത്തി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന സി.​പി. മി​ഥു​ൻ (27) ആ​ണ് മരിച്ചത്.

ഇ​ന്നു പു​ല​ർ​ച്ചെ അ​ഴീ​ക്ക​ൽ ചാ​ൽ ബീ​ച്ച് ഫെ​സ്റ്റി​ൽ പു​തു​വ​ർ​ഷാ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ബോ​ട്ടു​പാ​ല​ത്തു​വ​ച്ച് മ​ത്സ്യം ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ മി​ഥു​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും രാ​വി​ലെ​യോ​ടെ മ​രി​ച്ചു.

ആ​റു​മാ​സം മു​ന്പാ​ണ് മി​ഥു​ന്‍റെ വി​വാ​ഹം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം അ​ഴീ​ക്കോ​ടേ​ക്കു കൊ​ണ്ടു​പോ​കും.

Related posts