നാടിന്റെ പ്രിയപ്പെട്ടവന്‍! ഏ​ക മ​ക​ളു​ടെ മു​ഖം കൊ​തി​തീ​രെ കാ​ണും​മുമ്പേ ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തി​ ഡ​യ​സ് യാ​ത്ര​യാ​യി

ചെ​റു​തോ​ണി: പ​തി​ന​ഞ്ചു​ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ ഏ​ക മ​ക​ളു​ടെ മു​ഖം കൊ​തി​തീ​രെ കാ​ണും​മു​ന്പേ ഡ​യ​സ് യാ​ത്ര​യാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം മ​രി​യാ​പു​ര​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​രി​യാ​പു​രം തു​ണ്ട​ത്തി​പ്പാ​റ ഡ​യ​സ് ജോ​സ് ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തി​യാ​ണ് യാ​ത്ര​യാ​യ​ത്.

മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ശു​ശ്രൂ​ഷി​യെ​ന്ന നി​ല​യി​ലും ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന നി​ല​യി​ലും നാ​ടി​ന് പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു ഡ​യ​സ്.

വ​ർ​ഷ​ങ്ങ​ളോ​ളം ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്, കെ​സി​വൈ​എം സം​ഘ​ട​ന​ക​ൾ​ക്ക് ഇ​ട​വ​ക, ഫൊ​റോ​ന​ത​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്നു. ഇ​ടു​ക്കി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​ണ്.

നാ​ട്ടു​കാ​രു​ടെ ഏ​തൊ​രാ​വ​ശ്യ​ത്തി​നും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ മു​ന്നി​ട്ടി​റ​ങ്ങു​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ​വ​രെ എ​ല്ലാ​വ​ർ​ക്കും ഉ​പ​കാ​രി​യാ​യി​രു​ന്നു.

ആ​രേ​യും വെ​റു​പ്പി​ക്കാ​തെ എ​ല്ലാ​വ​രോ​ടും പു​ഞ്ചി​രി​യോ​ടെ കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡ​യ​സി​ന്‍റെ വേ​ർ​പാ​ട് ഉ​ൾ​ക്കൊ​ള്ളാ​ൻ നാ​ട്ടു​കാ​ർ​ക്കി​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഡ​യ​സും ഭാ​ര്യ അ​ഞ്ജ​ലി​യും നാ​ട്ടു​കാ​ർ​ക്കെ​ന്നും മാ​തൃ​കാ​ദ​ന്പ​തി​ക​ളാ​യി​രു​ന്നു.

സ്നേ​ഹ​നി​ധി​യാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ അ​കാ​ല​ത്തി​ലു​ള്ള വേ​ർ​പാ​ടി​ൽ മ​രി​യാ​പു​രം ഗ്രാ​മ​മൊ​ന്നാ​കെ വി​തു​ന്പു​ക​യാ​ണ്. സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​യി​ലു​ള്ള​വ​ർ ഡ​യ​സി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ 11.30 ന് ​മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ടു​ക്കി ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

Related posts

Leave a Comment