ഇപ്പം ശരിയാക്കിത്തരാം..! സ്ത്രീധനവും സൗന്ദര്യവും കുറഞ്ഞുപോയതിന്‍റെ പേരിൽ യുവതിയുടെ ദേഹത്ത് ആഡിഡ് ഒഴിച്ച സംഭ വം; ഭർത്താവിനെതിരേ സ്വീകരിച്ച നടപടിയു ടെ റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

acid-vilanceകൊല്ലം: സ്ത്രീധനത്തിന്‍റെ പേരിൽ പത്തനാപുരത്ത് യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി ചേർത്ത ഭർത്താവിനെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ കേരള വനിത കമ്മീഷൻ ആലപ്പുഴ എസ്പിയോട് ആവശ്യപ്പെട്ടു.

പിറവന്തൂർ സ്വദേശിയായ യുവതിയുടെ വീട്ടിലെത്തി കമ്മീഷനംഗം അഡ്വ. എം .എസ്. താര വിവരശേഖരണം നടത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ അഞ്ചിനാണ് യുവതിക്ക് പൊള്ളലേറ്റതെങ്കിലും കഴിഞ്ഞയാഴ്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പുനലൂർ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി ചെങ്ങന്നൂർ പോലീസിന് കേസ് കൈമാറിയിരുന്നു.

Related posts