എ​ക്‌​സ്‌​ക്യൂ​സ്മീ, മേ ​ഐ കം ​ഇ​ന്‍; പോ​ഡ്കാ​സ്റ്റി​നി​ടെ ഗ​സ്റ്റ്‌​റോ​ളി​ലെ​ത്തി​യ പാ​മ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു

സി​നി​മ​യി​ലും സീ​രി​യ​ലു​ക​ളി​ലു​മൊ​ക്കെ താ​ര​ങ്ങ​ള്‍ ഗ​സ്റ്റ് റോ​ളി​ല്‍ എ​ത്താ​റു​ണ്ട്. എ​ന്നാ​ല്‍ പോ​ഡ്കാ​സ്റ്റ് ഇ​ന്‍റ​ര്‍​വ്യൂ​വി​നി​ടെ അ​തി​ഥി​യാ​യി പാ​മ്പ് എ​ത്തി​യാ​ലോ? അ​ത്ത​ര​മൊ​രു വാ​ർ​ത്ത​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്ന് വ​രു​ന്ന​ത്.

സ്ട്രാ​റ്റ​ര്‍​ജി ഗ്രൂ​പ്പ് എ​ന്ന പോ​ഡ്കാ​സ്റ്റ് ചാ​ന​ലി​നു​വേ​ണ്ടി ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ല്‍​കു​ക​യാ​യി​രു​ന്നു ആ​ന്‍​ഡ്രൂ വാ​ര്‍ എ​ന്ന ക​ര്‍​ഷ​ക​ൻ. ഇ​ന്‍റ​ര്‍​വ്യൂ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഗ​സ്റ്റ് റോ​ളി​ല്‍ മേ​ല്‍​കൂ​ര​യി​ല്‍​നി​ന്ന് തൂ​ങ്ങി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു പെ​രു​മ്പാ​മ്പ്. പാ​മ്പി​നെ​ക്ക​ണ്ട് അ​ന്തം​വി​ട്ട അ​വ​താ​ര​ക​ര്‍ ഭ​യ​ന്നു. എ​ന്നാ​ൽ, ‘ഓ ​അ​തൊ​രു കാ​ര്‍​പ്പെ​റ്റ് പൈ​ത്ത​ണ്‍ ആ​ണ്’ എ​ന്നാ​യി​രു​ന്നു വാ​ര്‍​ഡി​ന്‍റെ മ​റു​പ​ടി. പാ​മ്പി​നെ ഉ​പ​ദ്ര​വി​ക്കാ​തെ അ​വ​ര്‍ സം​ഭാ​ഷ​ണം തു​ട​രു​ക​യും ചെ​യ്തു.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു​ത​രം പെ​രു​മ്പാ​മ്പാ​ണ് കാ​ര്‍​പ്പെ​റ്റ് പൈ​ത്ത​ണ്‍. പൊ​തു​വേ ഉ​പ​ദ്ര​വ​കാ​രി​ക​ള​ല്ലാ​ത്ത ഇ​വ​യ്ക്ക് വി​ഷ​മു​ണ്ടാ​കാ​റി​ല്ല. ഒ​ന്‍​പ​ത് അ​ടി​യി​ല്‍ കൂ​ടു​ത​ൽ നീ​ള​വും അ​ഞ്ച് കി​ലോ​യോ​ളം ഭാ​ര​വും വ​യ്ക്കു​ന്ന ഇ​വ​യെ ചി​ല​ര്‍ വീ​ട്ടി​ല്‍ വ​ള​ര്‍​ത്താ​റു​മു​ണ്ട്. രാ​ത്രി ഇ​ര പി​ടി​ക്കാ​നി​റ​ങ്ങു​ന്ന കാ​ര്‍​പ്പെ​റ്റ് പൈ​ത്ത​ണു​ക​ള്‍​ക്ക് ന​ന്നാ​യി മ​രം ക​യ​റാ​നും സാ​ധി​ക്കും. ചെ​റി​യ ജീ​വി​ക​ളെയും മ​റ്റും ആ​ഹാ​ര​മാ​ക്കു​ന്ന ഇ​വ​യെ പ​ല നി​റ​ങ്ങ​ളി​ലും കാ​ണാ​റു​ണ്ട്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment