അമ്മയ്‌ക്കൊപ്പം തിയറ്ററില്‍ പോയി, ചിത്രം കണ്ട്, സെല്‍ഫിയെടുത്ത് അയക്കുക! വമ്പന്‍ ഓഫറുകളും സമ്മാനങ്ങളുമായി ‘എന്റെ ഉമ്മാന്റെ പേര് ‘ ടീം; അമ്മയ്‌ക്കൊപ്പമുള്ള ടൊവിനോയുടെ സെല്‍ഫി ഏറ്റെടുത്ത് ആരാധകരും

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ടോവിനോ തോമസ് നായകനാവുന്ന എന്റെ ഉമ്മാന്റെ പേര്. പേര് സൂചിപ്പിക്കുന്നതുപോലെ അമ്മയുമായുള്ള ആത്മബന്ധത്തെ മുഖ്യപ്രമേയമാക്കിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രവും അതിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ഒരു കോണ്‍ടെസ്റ്റ് സംഘടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

എല്ലാവരും തിയറ്ററുകളില്‍ ഈ പടം കാണാന്‍ തങ്ങളുടെ അമ്മമാരെയും കൂട്ടി പോവുക, തിയറ്ററില്‍ വച്ച് അമ്മയെയും കൂട്ടി ഒരു സെല്‍ഫിയെടുക്കുക, അത് ഞങ്ങള്‍ക്ക് അയച്ചു തരിക. ഇത്തരത്തില്‍ ഫോട്ടോ അയച്ചു തുരുന്നവരില്‍ നിന്നുള്ള ഏതാനും ഭാഗ്യശാലികള്‍ക്ക് സമ്മാനവും. ഇതാണ് കോണ്‍ടെസ്റ്റ്.

ഫേസ്ബുക്കില്‍ അനൗണ്‍സ് ചെയ്ത ഈ കോണ്‍ടെസ്റ്റിന്റെ ഉദ്ഘാടനം എന്ന നിലയില്‍ അമ്മയോടൊപ്പമുള്ള സെല്‍ഫി ടൊവിനോയും പങ്കുവച്ചിട്ടുണ്ട്. ടൊവീനോയും അമ്മയുമൊത്തുള്ള സെല്‍ഫി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഭാഗ്യശാലികള്‍ക്ക് കൈ നിറയെ സമ്മാനവും ടൊവീനോയ്ക്കും ഉര്‍വ്വശിയ്ക്കുമൊപ്പം ക്രിസ്മസ് ആലോഷിക്കാനുള്ള അവസരവും ലഭിക്കും.

ടൊവീനോ സ്വന്തം അമ്മയ്‌ക്കൊപ്പം സെല്‍ഫി എടുത്തതു പോലെ നിങ്ങളും അമ്മയോടൊപ്പം പോയി എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ കാണുക. തിയേറ്ററില്‍ നിന്ന് അമ്മയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലേക്ക് അയച്ചു കൊടുക്കുക. സെലക്ട് ചെയ്യുന്ന 10 ഫാമിലിയ്ക്ക്, ടോവിനോയ്ക്കും ഉര്‍വശിയ്ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനോടൊപ്പം കൈ നിറയെ സമ്മാനങ്ങളും നേടാം. ഈ മാസം 25 വരെയാണ് ലാസ്റ്റ് ഡേറ്റ്.

നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനവും ചെയ്യുന്നത്. ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ടൊവിനോയുടെ ഉമ്മ വേഷത്തില്‍ ഉര്‍വ്വശിയാണ് എത്തുക.

Related posts