പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ! ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍; വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ബാ​ല

ചെ​കു​ത്താ​ന്‍ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ ഫ്‌​ളാ​റ്റി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ബാ​ല.

തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന​ത​ട​ക്ക​മു​ള്ള യൂ​ട്യൂ​ബ​റു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നു​ണ​യാ​ണെ​ന്ന് ബാ​ല പ​റ​ഞ്ഞു.

അ​യാ​ള്‍ ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​വാ​നാ​ണ് താ​ന്‍ നേ​രി​ട്ടു​പോ​യ​തെ​ന്നും ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ചെ​ന്ന​ത​ല്ലെ​ന്നും ബാ​ല മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

”ഇ​തു​പോ​ലു​ള്ള ടോ​ക്‌​സി​ക് ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. പ​ത്തു​വ​യ​സ്സു​ള്ള കു​ട്ടി​ക​ളൊ​ക്കെ യൂ​ട്യൂ​ബ് കാ​ണു​ന്ന​വ​രാ​ണ്. എ​ന്റെ കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ​പോ​ലും ഞാ​ന്‍ ഇ​വ​ന്റെ വീ​ഡി​യോ കാ​ണി​ക്കി​ല്ല. ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​വാ​നാ​ണ് ഞാ​ന്‍ നേ​രി​ട്ടു​പോ​യ​ത്. അ​ല്ലാ​തെ ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ പോ​യ​ത​ല്ല. തോ​ക്കി​ന് എ​നി​ക്ക് ലൈ​സ​ന്‍​സ് ഇ​വി​ടെ ഇ​ല്ല.”​ബാ​ല പ​റ​ഞ്ഞു.

പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലും ഇ​ത്ത​ര​ക്കാ​ര്‍ ഉ​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍.

എ​ന്റെ ക​യ്യി​ല്‍ തെ​ളി​വു​ണ്ട്. നി​ങ്ങ​ള്‍ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഈ ​പ്ര​വ​ണ​ത​യെ ചോ​ദ്യം ചെ​യ്യ​ണം.

ന​ട​ന്മാ​രെ​യെ​ല്ലാം മോ​ശ​മാ​യി പ​റ​യു​ന്ന ആ​ളാ​ണ് അ​യാ​ള്‍. നി​ങ്ങ​ള്‍​ക്ക് സി​നി​മ​യെ​ക്കു​റി​ച്ച് എ​ന്ത് റി​വ്യൂ​വും പ​റ​യാം.

എ​ന്നെ​ക്കു​റി​ച്ച് പ​റ​യാം. പ​ക്ഷേ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് പ​റ​യ​രു​ത്. ദേ​ഷ്യ​പ്പെ​ടാം, മോ​ശം വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ക​ഴി​ഞ്ഞ 23 വ​ര്‍​ഷ​ത്തി​നി​ടെ ഞാ​ന്‍ ഒ​രു​പാ​ട് പേ​രെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

അ​തി​നെ​ക്കു​റി​ച്ച് വ​ള​രെ മോ​ശ​മാ​യി ഇ​യാ​ള്‍ സം​സാ​രി​ച്ചു. മ​ന​സ്സ് ത​ക​ര്‍​ന്നു​പോ​യി എ​നി​ക്ക്. അ​ത് ചോ​ദി​ക്കാ​നാ​ണ് പോ​യ​ത്. നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​ണ് ആ ​വീ​ട്ടി​ല്‍ പോ​യ​ത്.

ത​ല്ലി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ത​ല്ലി​പ്പൊ​ളി​ച്ചോ? പ​ല ഭാ​ഷ​ക​ളി​ലാ​യി 56 പ​ട​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച ഒ​രാ​ള്‍ ചെ​ന്ന് കാ​ര്യം പ​റ​യു​മ്പോ​ള്‍ അ​തി​ന്റെ ബ​ഹു​മാ​നം ത​രു​മെ​ന്നാ​ണ് വി​ചാ​രി​ച്ചി​രു​ന്ന​ത്. എ​ന്നെ ഗു​ണ്ട ആ​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല.

ഞാ​ന്‍ ചെ​യ്യു​ന്ന ചാ​രി​റ്റി​യെ​ക്കു​റി​ച്ച് മോ​ശം പ​റ​ഞ്ഞു. അ​ത് ചോ​ദി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് പോ​യ​ത്. ലാ​പ്‌​ടോ​പ്പും ഫ്രി​ഡ്ജും ത​ല്ലി​പ്പൊ​ളി​ച്ചെ​ന്ന് പ​റ​യു​ന്നു.

സ്വ​ന്ത​മാ​യി ചെ​യ്തി​ട്ട് എ​ന്റെ പേ​ര് പ​റ​യാ​മ​ല്ലോ. ഈ ​നി​മി​ഷം വ​രെ അ​വ​ന്‍ ന​മ്മ​ളെ വി​ല്‍​ക്കു​ക​യാ​ണ്. ഒ​രു ഗ്ലാ​സ് ക​ഷ​ണം പോ​ലും അ​വി​ടെ പൊ​ട്ടി​യി​ട്ടി​ല്ല.

അ​വ​ന്‍ പേ​ടി​ച്ചാ​ണ് കേ​സ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഞാ​ന്‍ തി​രി​ച്ചു മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ത്താ​ല്‍ അ​വ​ന്‍ കു​ടു​ങ്ങും. അ​ത് വേ​ണ്ടെ​ന്നു വി​ചാ​രി​ച്ചാ​ണ് ചെ​യ്യാ​തി​രി​ക്കു​ന്ന​ത്.

57 സ്റ്റി​ച്ചു​ണ്ട് എ​നി​ക്ക്. ബ്ലീ​ഡി​ങ് വ​രും. എ​ന്നി​ട്ടും ഞാ​ന്‍ പ​ടി ക​യ​റി​പ്പോ​യി. ഈ ​അ​വ​സ്ഥ​യി​ല്‍ ആ​രെ​ങ്കി​ലും ത​ല്ലാ​ന്‍ പോ​കു​മോ ? നി​ങ്ങ​ള്‍​ക്ക് ആ ​വീ​ഡി​യോ​യി​ല്‍ കാ​ണാ​മ​ല്ലോ ആ ​പ​യ്യ​നെ.

എ​ന്നി​ട്ട് ചാ​ന​ലി​ല്‍ പ​റ​യു​ന്നു ര​ണ്ട് ഗു​ണ്ട​ക​ള്‍ ഉ​ണ്ടെ​ന്ന്. വ​ണ്ടി​യു​ടെ മു​മ്പി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്റെ ജിം ​കോ​ച്ച് ആ​ണ്.

എ​നി​ക്ക് വ​ണ്ടി ഓ​ടി​ക്കാ​ന്‍ വ​യ്യാ​ത്ത​തു​കൊ​ണ്ട് കൂ​ടെ വ​ന്ന​താ​ണ്. അ​വ​രെ​യൊ​ക്കെ എ​ങ്ങ​നെ​യാ​ണ് ഗു​ണ്ട​ക​ള്‍ എ​ന്നു വി​ളി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ചെ​കു​ത്താ​ന്‍ ആ​രാ​ണ്.

ഇ​തി​ഹാ​സ​ങ്ങ​ളാ​യ താ​ര​ങ്ങ​ളെ​ക്കു​റി​ച്ച് മോ​ശം പ​റ​യാ​ന്‍ ഇ​വ​ര്‍​ക്ക് ആ​രാ​ണ് അ​ധി​കാ​രം കൊ​ടു​ത്ത​ത്. ആ​രും പ്ര​തി​ക​രി​ക്കു​ന്നി​ല്ല.

മ​മ്മൂ​ക്ക​യെ​പ്പോ​ലെ ചാ​രി​റ്റി ചെ​യ്ത ന​ട​ന്‍ മ​ല​യാ​ള​ത്തി​ല്‍ ഇ​ല്ല. ലാ​ലേ​ട്ട​ന്‍ എ​ത്ര പേ​ര്‍​ക്ക് വീ​ല്‍ ചെ​യ​ര്‍ പോ​ലു​ള്ള​വ ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​വ​രെ​ക്കു​റി​ച്ച് ഇ​ത്ര മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടും നി​ങ്ങ​ളെ​ല്ലാം മി​ണ്ടാ​തി​രു​ന്നു. ഇ​പ്പോ​ള്‍ ഞാ​ന്‍ തു​ട​ങ്ങി​വ​ച്ചു.

ഇ​തൊ​രു തു​ട​ക്ക​മാ​ണ്. ഇ​തി​നു​വേ​ണ്ടി ദൈ​വം എ​നി​ക്കു ക​ഷ്ട​പ്പാ​ടു ത​ന്നാ​ല്‍ അ​നു​ഭ​വി​ക്കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണ്. ആ​രും ചോ​ദി​ക്കാ​ത്ത ചോ​ദ്യം ഞാ​ന്‍ തു​ട​ങ്ങി​വ​ച്ചു. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച ബാ​ല അ​ജു​വി​ന്റെ വീ​ട്ടി​ലെ​ത്തി​യ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്തു.

ചെ​കു​ത്താ​ന്‍ എ​ന്ന പേ​രി​ല്‍ വീ​ഡി​യോ​ക​ള്‍ ചെ​യ്യാ​റു​ള്ള യു​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ ഫ്‌​ലാ​റ്റി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ബാ​ല തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നാ​ണ് പ​രാ​തി.

അ​ജു​വി​ന്റെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ആ​ണ് പ​രാ​തി​ക്കാ​ന്‍. ത​നി​ക്കെ​തി​രെ അ​ജു അ​ല​ക്‌​സ് വീ​ഡി​യോ ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ബാ​ല​യു​ടെ പ്ര​വ​ര്‍​ത്തി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍.

https://www.facebook.com/ActorBalaOfficial/videos/642628651265257/?ref=embed_video&t=0

Related posts

Leave a Comment