പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ! ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍; വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ബാ​ല

ചെ​കു​ത്താ​ന്‍ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ ഫ്‌​ളാ​റ്റി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ബാ​ല. തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന​ത​ട​ക്ക​മു​ള്ള യൂ​ട്യൂ​ബ​റു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നു​ണ​യാ​ണെ​ന്ന് ബാ​ല പ​റ​ഞ്ഞു. അ​യാ​ള്‍ ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​വാ​നാ​ണ് താ​ന്‍ നേ​രി​ട്ടു​പോ​യ​തെ​ന്നും ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ചെ​ന്ന​ത​ല്ലെ​ന്നും ബാ​ല മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ”ഇ​തു​പോ​ലു​ള്ള ടോ​ക്‌​സി​ക് ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. പ​ത്തു​വ​യ​സ്സു​ള്ള കു​ട്ടി​ക​ളൊ​ക്കെ യൂ​ട്യൂ​ബ് കാ​ണു​ന്ന​വ​രാ​ണ്. എ​ന്റെ കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ​പോ​ലും ഞാ​ന്‍ ഇ​വ​ന്റെ വീ​ഡി​യോ കാ​ണി​ക്കി​ല്ല. ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​വാ​നാ​ണ് ഞാ​ന്‍ നേ​രി​ട്ടു​പോ​യ​ത്. അ​ല്ലാ​തെ ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ പോ​യ​ത​ല്ല. തോ​ക്കി​ന് എ​നി​ക്ക് ലൈ​സ​ന്‍​സ് ഇ​വി​ടെ ഇ​ല്ല.”​ബാ​ല പ​റ​ഞ്ഞു. പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലും ഇ​ത്ത​ര​ക്കാ​ര്‍ ഉ​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍. എ​ന്റെ ക​യ്യി​ല്‍ തെ​ളി​വു​ണ്ട്. നി​ങ്ങ​ള്‍ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഈ ​പ്ര​വ​ണ​ത​യെ ചോ​ദ്യം ചെ​യ്യ​ണം. ന​ട​ന്മാ​രെ​യെ​ല്ലാം…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള​വി​ത​ര​ണം നീ​ളും ! പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി…

ക​ഴി​ഞ്ഞ മാ​സ​ത്തി​ന് സ​മാ​ന​മാ​യി മേ​യ് മാ​സ​ത്തി​ലും കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം നീ​ളു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. മേ​യ് ആ​റി​ന് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​യ്ക്കി​ട​യി​ലും പ​ത്തി​ന് മു​ന്‍​പ് ശ​മ്പ​ളം ന​ല്‍​കാ​മെ​ന്ന് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​ല ക​ല്‍​പ്പി​ക്കാ​തെ പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ണി​മു​ട​ക്ക് കാ​ര​ണം അ​ഞ്ച് കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഉ​ണ്ടാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി​യെ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങ​രു​തെ​ന്ന മ​ന്ത്രി​യു​ടെ ആ​വ​ശ്യം നി​ര​സി​ക്ക​പ്പെ​ട്ട​തോ​ടെ വേ​ത​നം ന​ല്‍​കേ​ണ്ട​ത് മാ​നേ​ജ്മെ​ന്റാ​ണെ​ന്ന ത​ല​ത്തി​ലേ​ക്ക് ഗ​താ​ഗ​ത മ​ന്ത്രി എ​ത്തി. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ളു​ടെ സ​മ​ര​ത്തി​ല്‍ സി​പി​ഐ ട്രേ​ഡ് യൂ​ണി​യ​ന്‍ പ​ങ്കെ​ടു​ത്ത​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. എ​ഐ​ടി​യു​സി യൂ​ണി​യ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ​ണി​മു​ട​ക്ക് ദി​വ​സം ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​ത് വി​വാ​ദ​മാ​യ​പ്പോ​ള്‍ ജോ​ലി ചെ​യ്താ​ല്‍ കൂ​ലി കി​ട്ട​ണം എ​ന്ന്…

Read More

ദേ​ശീ​യ പ​ണി​മു​ട​ക്ക് ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ! ന​ഷ്ടം ആ​റു കോ​ടി രൂ​പ; ഹാ​ജ​രാ​യ​ത് പ​ത്തി​ലൊ​ന്നു​പേ​ര്‍…

ന​ഷ്ട​ത്തി​ല്‍ നി​ന്നു ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കു മു​ക​ളി​ല്‍ വെ​ള്ളി​ടി​യാ​യി ര​ണ്ടു ദി​വ​സ​ത്തെ ദേ​ശീ​യ പ​ണി​മു​ട​ക്ക്. സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യ​തോ​ടെ കോ​ര്‍​പ​റേ​ഷ​ന്റെ വ​രു​മാ​ന ന​ഷ്ടം ഏ​ക​ദേ​ശം 6 കോ​ടി രൂ​പ​യാ​ണ്. കോ​ര്‍​പ​റേ​ഷ​ന്റെ ദൈ​നം​ദി​ന ടി​ക്ക​റ്റ് ക​ല​ക്ഷ​ന്‍ 5-6 കോ​ടി രൂ​പ​യാ​ണ്. ഇ​ന്ധ​ന​ത്തി​നു​ള്ള ഒ​രു ദി​വ​സ​ത്തെ ചെ​ല​വ് മൂ​ന്നു കോ​ടി. ഇ​ങ്ങ​നെ ക​ണ​ക്കു​കൂ​ട്ടി​യാ​ല്‍, ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 6 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ടം സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ടി​ക്ക​റ്റ് വ​രു​മാ​ന​വും ഇ​ന്ധ​ന ചെ​ല​വും മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ണ​ക്കാ​ണി​ത്. ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്റെ ര​ണ്ടാം ദി​വ​സം ഇ​രു​പ​തി​ല്‍ താ​ഴെ ഷെ​ഡ്യൂ​ളു​ക​ളാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റ് ചെ​യ്ത​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ സ​മ​ര​ക്കാ​ര്‍ ബ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് മു​ട​ങ്ങി. സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് യൂ​ണി​യ​നു​ക​ള്‍ സ്വീ​ക​രി​ച്ച​ത്. പ​ണി​മു​ട​ക്കി​നോ​ട് എ​തി​ര്‍​പ്പു​ള്ള യൂ​ണി​യ​നി​ലു​ള്ള​വ​ര്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​ക്കെ​ത്തി​യെ​ങ്കി​ലും ബ​ഹു​ഭൂ​രി​ഭാ​ഗ​വും സ​മ​രാ​നു​കൂ​ലി​ക​ള്‍ ആ​യി​രു​ന്ന​തി​നാ​ല്‍ ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കാ​ന്‍ അ​വ​ര്‍ സ​മ്മ​തി​ച്ചി​ല്ല. സ​മ​ര​ത്തി​നു സ​ര്‍​ക്കാ​ര്‍…

Read More

നാളെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും ! ആക്രമണം ആസൂത്രിതമെന്ന് സച്ചിന്‍ദേവ്

ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്കുമെന്ന് എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് ഇക്കാര്യം അറിയിച്ചത്. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു. അതിഭീകരമാം വിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ കാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി കാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കെഎസ്‌യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെ പോലെ കേരളത്തിലെ കാമ്പസുകളില്‍ പെരുമാറി കൊണ്ടിരിക്കുന്നു. കെഎസ്‌യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്എഫ്‌ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും…

Read More