വേദിയില്‍ സ്വന്തം പേരു കേട്ടപ്പോള്‍ ഒന്നും ആലോചിച്ചില്ല സിദ്ദിക്ക് ചാടിയെഴുന്നേറ്റു; എന്നാല്‍ മഞ്ജു വിട്ടില്ല സിദ്ദിഖിന്റെ മുണ്ടില്‍ കയറിപ്പിടിച്ചു;പിന്നെ സംഭവിച്ചത്

വില്ലന്റെ ഓഡിയോ റിലീസിങ്ങ് വേദിയില്‍ സിദ്ദിഖ് എന്നു മുഴങ്ങി കേട്ടപ്പോള്‍ നടന്‍ സിദ്ദിഖ് വേറെയൊന്നും നോക്കിയില്ല. നേരെ എഴുന്നേറ്റ് വേദിയിലേക്കു നടന്നു. എന്നാല്‍ പിന്നെ സംഭവിച്ച കാര്യങ്ങള്‍ ബഹുരസമായിരുന്നു. യഥാര്‍ഥത്തില്‍ ചടങ്ങിന് ആശംസ നേരാനായി സംവിധായകന്‍ സിദ്ദിഖിനെ വേദിയിലേയ്ക്കു ക്ഷണിച്ചതായിരുന്നു അത്. എന്നാല്‍ തന്നെയാണു വിളിച്ചത് എന്നു തെറ്റിദ്ധരിച്ചാണ് നടന്‍ സിദ്ദിഖ് ചാടി എഴുന്നേറ്റ് ആശംസ പറയാനായി വേദിയിലേയ്ക്കു നടന്നത്. എന്നാല്‍ പിന്നീടാണ് അവതാരകനായി എത്തിയ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ അപ്പോഴേയ്ക്കും നടന്‍ സിദ്ദിഖിനെ അല്ല സംവിധായകന്‍ സിദ്ദിഖിനെയാണു വിളിച്ചത് എന്നു പറഞ്ഞു നടനെ തിരിച്ചയച്ചു. പിന്നീട് രണ്ടു മൂന്നു ആശംസകള്‍ക്കു ശേഷമായിരുന്നു നടന്‍ സിദ്ദിഖിനെ വിളിച്ചത്.

ഇത്തവണ തന്നെ തന്നെയാണു വിളിച്ചത് എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി വേദിയില്‍ എത്തി. സാധാരണ തന്നെ ആരും പ്രസംഗിക്കാന്‍ വിളിക്കാറില്ല അതുകൊണ്ടാണു സിദ്ദിഖ് എന്നു കേട്ടപ്പോള്‍ ചാടി എഴുന്നേറ്റു വന്നത് എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. അബദ്ധം പറ്റി തിരികെ സിറ്റില്‍ ഇരിക്കാന്‍ ചെന്നപ്പോഴായിരുന്നു ലാലിന്റെ വക കമന്റ്. താന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മഞ്ജു തന്റെ മുണ്ടില്‍ കയറി പിടിച്ചതാണ്. ഏതായാലും അത് ഊരി പോകാത്തതു കാര്യമായി. സിദ്ദിഖിന്റെ ഈ തുറന്നു പറച്ചില്‍ കേട്ട് സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ഇനി ഈ അബദ്ധം പറ്റില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുകയാണ്.

Related posts