‘മത്തായിച്ചോ മുണ്ട് മുണ്ട്’ എന്നൊരുത്തന്‍ പോയി ‘പോയി നിക്കര്‍ എടുത്തിട് പെണ്ണുമ്പിള്ളേ’ എന്നു പറഞ്ഞ് മറ്റൊരുത്തന്‍; നടി ആര്യയുടെ മറുപടി കേട്ട് ഇവര്‍ കണ്ടംവഴി ഓടി…

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ആര്യ. ബിഗ് ബോസ് സീസണ്‍ ടുവില്‍ അഭിനയിച്ചതോടെ താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്.

മികച്ച അവതാരകയും നടിയുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ താരം ഏറ്റവും അവസാനമായി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജാക്കറ്റും ഷോര്‍ട്ട് ട്രൗസറും ധരിച്ചുള്ള ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

ഫോട്ടോയെ അഭിനന്ദിച്ച് നിരവധി ആളുകള്‍ എത്തിയിട്ടുണ്ടെങ്കിലും ചൊറിയന്‍ കമന്റുകള്‍ പാസാക്കിയവരും കുറവല്ല. അതിലെ ഒരാളുടെ കമന്റ് ”പോയി നിക്കര്‍ എടുത്തിട് പെണ്ണുമ്പിള്ളേ”ആര്യ ഈ കമന്റ്‌ന് അതിന്റെതായ രീതിയില്‍ തന്നെയായിരുന്നു മറുപടി നല്‍കിയത്.

Actually speaking, യഥാര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നിക്കര്‍ ഉണ്ടെടോ എന്നായിരുന്നു താരത്തിന്റെ കിടിലന്‍ മറുപടി. വേറൊരുത്തന്‍ ”മത്തായിച്ചാ മുണ്ട് മുണ്ട്” എന്ന കമന്റ് രേഖപ്പെടുത്തിയപ്പോള്‍ അതിനു മറുപടിയായി… മത്തായിച്ചാ നിക്കര്‍ നിക്കര്‍ എന്ന് താരം റിപ്ലേ നല്‍കി.

വേറെ ഒരുത്തന്‍ ”ഓ ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേ” എന്ന കമന്റ് രേഖപ്പെടുത്തിയപ്പോള്‍ അതിന് മറുപടിയായി… എന്തു പറയാനാനേ എന്ന് ആര്യ റിപ്ലേ നല്‍കി. വേറൊരു സ്ത്രീ..
”ആര്യ, ജാക്കറ്റ് മാത്രം ഇടുമ്പോള്‍ ഒന്നുകില്‍ കുറച്ച് ഒരു രണ്ട് ഇഞ്ച് താഴോട്ട് നോക്കാം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഷോര്‍ട്‌സ് കുറച്ചു കാണണം. ആത്മാര്‍ത്ഥമായി, ഡ്രസ്സിംഗ് പെര്‍ഫെക്റ്റ് ആയിട്ടില്ല” – എന്ന ഉപദേശമാണ് ആര്യക്ക് നല്‍കിയത്.

പക്ഷേ ആ സ്ത്രീയ്ക്ക് തക്കതായ മറുപടി നല്‍കുകയായിരുന്നു ആര്യ. For me its perfect..’എന്നെ സംബന്ധിച്ച് ഇത് പെര്‍ഫെക്റ്റ് ആണ്”. ഈ മറുപടി കേട്ടതോടെ സ്ത്രീയുടെ പൊടിപോലും പിന്നെ കണ്ടില്ല.

Related posts

Leave a Comment