പ്രണവ് വളരെ സിംപിളാണ്! ഉറങ്ങാനായി മാത്രമാണ് കാരവാന്‍ ഉപയോഗിക്കുന്നത്; കുറേനാളുകള്‍ക്ക് ശേഷമാണ് ഞാനത് ശ്രദ്ധിച്ചത്; പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് മനസുതുറന്ന് അദിതി രവി

മലയാള സിനിമയിലേയ്ക്കുള്ള കന്നി പ്രവേശനത്തിന് തയ്യാറെടുത്തിരിക്കയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. ആദിയെന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിംഗിന് ഒരുങ്ങുന്നു. ലൊക്കേഷനിലും ഷൂട്ടിംഗിനുമിടയിലുമുള്ള പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സഹനടീനടന്മാര്‍ പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ളത്. ആദിയില്‍ പ്രണവിന്റെ നായികയാവുന്ന അദിതി രവിയും പ്രണവിനെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

പ്രണവ് വളരെ സിംപിളാണെന്നാണ് അദിതി രവി പറയുന്നത്. ഡൗണ്‍ ടു എര്‍ത്ത് ആണ്. സ്‌ക്രിപ്റ്റില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പറഞ്ഞുതരും, സപ്പോര്‍ട്ട് ചെയ്യും. ആദിയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് കാരവന്‍ തന്നിരുന്നു. ഇടയ്ക്ക് ഞാനും അതില്‍ കയറി ഇരിക്കും. അദിതി പറഞ്ഞു. ഒരു ദിവസമാണ് ശ്രദ്ധിച്ചത്, പ്രണവ് ഉറങ്ങാന്‍ മാത്രമാണ് കാരവനില്‍ കയറുന്നത്. പ്രണവിന് ഷൂട്ട് ഇല്ലാത്ത സമയത്ത് പോലും സെറ്റിലെ ക്രൂ മെമ്പേഴ്സിന്റെ അടുത്തിരുന്ന് സംസാരിക്കുന്നുണ്ടാകും. അത്രയും സിംപിളാണ് പ്രണവ്.

നല്ല കോംപറ്റീഷനുള്ള ഫീല്‍ഡാണ് മോഡലിംഗ്, അഭിനയം ഒക്കെ. നമുക്ക് കഴിവുണ്ടെങ്കില്‍ രക്ഷപ്പെടും. ഇപ്പോള്‍ ഡബ്സ്മാഷ് ചെയ്യുന്നത് അഭിനയവും ഡബ്ബിങും ഇംപ്രൂവ് ചെയ്യാനൊക്കെ നല്ലതാ, ലുക്കിലല്ല, അഭിനയത്തിലാണ് കാര്യം. ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ ഇത്തിരി സമയമെടുത്താലും കുഴപ്പമില്ല. നമ്മള്‍ ആഗ്രഹിക്കുന്നിടത്തെത്തും. ഞാനും അഞ്ചാറ് വര്‍ഷം ഇതിന് പിറകെ നടന്നാണ് സിനിമയിലെത്തുന്നത്. അദിതി പറയുന്നു.

Related posts