താ​ത്പ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളോ​ട് ധൈ​ര്യ​പൂ​ർ​വം നോ ​എ​ന്ന് പ​റ​യാ​ൻ ശീ​ലി​ക്ക​ണ​മെ​ന്ന് കാ​ജ​ൽ

ഫി​റ്റ്‌​ന​സി​ലും സൗ​ന്ദ​ര്യ​ത്തി​ലും​ന​ടി​മാ​ർ നേ​രി​ടു​ന്ന സ​മ്മ​ർ​ദം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് തെ​ന്നി​ന്ത്യ​ൻ ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളാ​ണ് താ​രം സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ത്തെ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് സ്വ​കാ​ര്യ​ത കു​റ​വാ​ണെ​ന്ന് കാ​ജ​ൽ വി​ല​യി​രു​ത്തു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ൾ ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തി​ന് ഇ​ത്ര​യ​ധി​കം മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​റി​ല്ലാ​യി​രു​ന്നു. യാ​ത്ര​ക​ളി​ൽ പോ​ലും പൂ​ർ​ണമാ​യി മേ​ക്ക​പ്പ് ചെ​യ്ത് കാ​ണ​പ്പെ​ടേ​ണ്ടി​വ​രു​ന്ന ഇ​ന്ന​ത്തെ ‘എ​യ​ർ​പോ​ർ​ട്ട് ലു​ക്ക്’ പോ​ലു​ള്ള ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ൾ യു​വ​ന​ടി​മാ​ർ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത്ത​രം അ​നാ​വ​ശ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കാ​ൻ മു​ൻ​പ് സാ​ധി​ച്ചി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ല്ലാ​തി​രു​ന്ന 20 വ​ർ​ഷ​ം മു​ന്പു ത​ന്നെ ക​രി​യ​ർ ആ​രം​ഭി​ച്ച വ്യ​ക്തി​യാ​ണ് ഞാ​ൻ. അ​ക്കാ​ല​ത്തും സി​നി​മ​യ്ക്കു​ള്ളി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. മി​ക​ച്ച ചി​ല വേ​ഷ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ത​ടി കൂ​ട്ടാ​നോ ബോ​ഡി ഷേ​പ്പ് ക്ര​മീ​ക​രി​ക്കാ​നോ സം​വി​ധാ​യ​ക​രും നി​ർ​മാ​താ​ക്ക​ളും അ​ക്കാ​ല​ത്തും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ന്ന​ത്തെ​പ്പോ​ലെ ക്രൂ​ര​മാ​യി​രു​ന്നി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ വി​മ​ർ​ശ​ന​ങ്ങ​ൾ പു​തു​മു​ഖ​ങ്ങ​ളെ ത​ള​ർ​ത്തു​ന്ന രീ​തി​യി​ലാ​ണ് വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്.

പു​തി​യ ന​ടി​മാ​ർ ക​രി​യ​റി​ലെ അ​വ​സ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യ​രു​ത്. ത​നി​ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന​തോ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തോ ആ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ധൈ​ര്യ​ത്തോ​ടെ പി​ന്മാ​റാ​ൻ സാ​ധി​ക്ക​ണം. ഒ​രു പ്രൊ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി മാ​ത്രം അ​നാ​വ​ശ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​മ്മ​തം മൂ​ള​രു​ത്.

ഏ​തൊ​രു പ്രൊ​ഫ​ഷ​നി​ലും പോ​ലെ സി​നി​മ​യി​ലും വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​ൻ യു​വ​ത​ല​മു​റ ശ്ര​ദ്ധി​ക്ക​ണം. ക​രി​യ​റി​ൽ എ​ന്തി​നും സ​മ്മ​തം മൂ​ളു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട​ത് ത​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളോ​ട് ധൈ​ര്യ​പൂ​ർ​വം നോ ​എ​ന്ന് പ​റ​യാ​ൻ ശീ​ലി​ക്കു​ക എ​ന്ന​താ​ണ്. ഏ​തെ​ങ്കി​ലും ഒ​രു വ​ലി​യ പ്രോ​ജ​ക്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ത​ള​രാ​തെ അ​ടു​ത്ത മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി സ​ധൈ​ര്യം മു​ന്നോ​ട്ടുനീ​ങ്ങാ​നു​ള്ള മ​ന​ഃശ​ക്തി​യാ​ണ് ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​ത്- കാ​ജ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment