ലിസിക്ക് വേണ്ടി വീണ്ടും ആക്ഷനും കട്ടും പറഞ്ഞ് പ്രിയദർശൻ

38 വ​ര്‍​ഷം മു​ന്‍​പാ​ണ് ഞാ​ന്‍ പ്രി​യേ​ട്ട​നു​മാ​യി ഒ​ന്നി​ച്ച് ജോ​ലി ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വീ​ണ്ടും ഒ​രു ജ്വ​ല്ല​റി​യു​ടെ പ​ര​സ്യ​ചി​ത്ര​ത്തി​ൽ ജോ​ലി ചെ​യ്യാ​നാ​യ​തി​ല്‍ ഒ​ത്തി​രി സ​ന്തോ​ഷം. ആ ​നി​മി​ഷ​ങ്ങ​ള്‍ ഞാ​ന്‍ ശ​രി​ക്കും ആ​സ്വ​ദി​ച്ചു. ഞ​ങ്ങ​ളൊ​ന്നി​ച്ച് അ​വ​സാ​നം ചെ​യ്ത സി​നി​മ ചി​ത്രം ആ​യി​രു​ന്നു. ക​ല്യാ​ണി​യു​ടെ അ​മ്മ​യാ​യാ​ണ് ഞാ​ന്‍ ഇ​ത്ത​വ​ണ അ​ഭി​ന​യി​ക്കു​ന്ന​ത്.

റീ​ലി​ലും റി​യ​ലാ​യും ക​ല്യാ​ണി​യു​ടെ അ​മ്മ, ഒ​ത്തി​രി സ​ന്തോ​ഷം. പ്രി​യേ​ട്ട​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ന്നോ​ട് ഇ​ത്ര​യും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മ​ല്ലേ, ടെ​ന്‍​ഷ​നു​ണ്ടോ എ​ന്ന് ചോ​ദി​ച്ചി​രു​ന്നു. ഇ​ല്ലെ​ന്നാ​യി​രു​ന്നു എ​ന്‍റെ മ​റു​പ​ടി. കാ​ര​ണം, പ്രി​യേ​ട്ട​ന് എ​ന്നെ അ​റി​യാം. എ​ന്‍റെ ന​ല്ല​തും ചീ​ത്ത​യു​മാ​യ മു​ഖ​ഭാ​വ​ങ്ങ​ള്‍ വ​രെ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​വു​ന്ന​താ​ണ്.

എ​ന്നെ ഏ​റ്റ​വും ഭം​ഗി​യാ​യി പ്ര​സ​ന്‍റ് ചെ​യ്യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം. ഇ​ത് കേ​ട്ട​പ്പോ​ള്‍ അ​വ​ളു​ടെ ന​ല്ല​തും, ചീ​ത്ത​യു​മാ​യ സ്വ​ഭാ​വ​ങ്ങ​ള്‍ എ​നി​ക്ക​റി​യാ​മെ​ന്ന് ത​മാ​ശ​യാ​യി പ​റ​ഞ്ഞി​രു​ന്നു. സെ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍ എ​നി​ക്ക് നൊ​സ്റ്റാ​ള്‍​ജി​യ ആ​യി​രു​ന്നു തോ​ന്നി​യ​ത്. എ​ന്‍റെ സ​ന്തോ​ഷ​ക്ക​ണ്ണീ​ര് അ​ട​ക്കി​പ്പി​ടി​ക്കാ​ന്‍ ഞാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നെ സം​ബ​ന്ധി​ച്ച് ഒ​രു പി​ക്‌​നി​ക് പോ​ലെ​യാ​യി​രു​ന്നു ഈ ​ഷൂ​ട്ട്. പ്രി​യേ​ട്ട​നും ക​ല്യാ​ണി​ക്കു​മൊ​പ്പം വ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്കി​യ​തി​ന് ജ്വ​ല്ല​റി ഗ്രൂ​പ്പി​നോ​ട് ന​ന്ദി പ​റ​യു​ന്നു. പ​ല​വ​ക വി​കാ​ര​ങ്ങ​ളാ​ല്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് എ​ന്‍റെ മ​ന​സ്. ജീ​വി​തം ത​ന്നെ പൂ​ര്‍​ണ​മാ​യൊ​രു വൃ​ത്തം പോ​ലെ തോ​ന്നു​ക​യാ​ണ്. എ​ന്നെ സ്‌​നേ​ഹി​ക്കു​ക​യും, എ​നി​ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​വ​രും ഇ​തും ഏ​റ്റെ​ടു​ക്കു​മെ​ന്ന് ക​രു​തു​ന്നു. -ലി​സി

Related posts

Leave a Comment