സ്പെ​​​യി​​​നി​​​ന്‍റെ​​​യും ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ​​​യും അ​​​ഭി​​​മാ​​​നം അ​​​യ്താ​​​ന

സ്പെ​​​യി​​​നി​​​ന്‍റെ​​​യും ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ​​​യും ലാ ​​​മാ​​​സി​​​യ​​​യു​​​ടെ​​​യും അ​​​ഭി​​​മാ​​​നം- അ​​​താ​​​ണ് അ​​​യ്താ​​​ന ബൊ​​​ൻ​​​മാ​​​റ്റി. സ്പാ​​​നി​​​ഷ് വ​​​നി​​​താ ടീ​​​മി​​​നെ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ട​​​നേ​​​ട്ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ഈ ​​​ബ​ലോ​ണ്‍ ദോ​ര്‍ പു​​​ര​​​സ്കാ​​​രം.

ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലെ വി​​​ലാ​​​നോ​​​വ​​​യി​​​ൽ 1998 ജ​​​നു​​​വ​​​രി 18-നാ​​​ണ് അ​​​യ്താ​​​ന​​​യു​​​ടെ ജ​​​ന​​​നം. മ​​​ക​​​ളെ പാ​​​ട്ടു​​​കാ​​​രി​​​യാ​​​ക്കാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ആ​​​ഗ്ര​​​ഹി​​​ച്ചെ​​​ങ്കി​​​ലും പ​​​ന്തി​​​നോ​​​ടാ​​​യി​​​രു​​​ന്നു അ​​​യ്താ​​​ന​​​യ്ക്കു ക​​​ന്പം.

സി​​​ഡി റൈ​​​ബെ​​​സ്, സി​​​എ​​​ഫ് കു​​​ബെ​​​ലെ​​​സ് എ​​​ന്നീ പ്രാ​​​ദേ​​​ശി​​​ക ക്ല​​​ബ്ബു​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ് ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി അ​​​യ്താ​​​ന ഫു​​​ട്ബോ​​​ൾ ക​​​ളി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്.

ഈ ​​​ര​​​ണ്ടു ക്ല​​​ബ്ബു​​​ക​​​ളി​​​ലും ആ​​​ണ്‍കു​​​ട്ടി​​​ക​​​ളും പെ​​​ണ്‍കു​​​ട്ടി​​​ക​​​ളും ഒ​​​രേ ടീ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ക​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തു ത​​​ന്‍റെ ക​​​രി​​​യ​​​റി​​​ൽ ഒ​​​രു​​​പാ​​​ട് ഗു​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​യ്താ​​​ന പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ലാ ​​​മാ​​​സി​​​യ​​​ക്കാ​​​ലം

13-ാം വ​​​യ​​​സി​​​ൽ അ​​​യ്താ​​​ന ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ഡ​​​മി​​​യാ​​​യ ലാ ​​​മാ​​​സി​​​യ​​​യി​​​ലെ​​​ത്തി. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ജു​​​വ​​​നൈ​​​ൽ കേ​​​ഡ​​​റ്റി​​​ൽ അ​​​യ്താ​​​ന സ്ഥാ​​​നം​​​പി​​​ടി​​​ച്ചു.

പി​​​ന്നാ​​​ലെ, ബാ​​​ഴ്സ​​​ലോ​​​ണ ബി ​​​ടീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. ആ ​​​സീ​​​സ​​​ണി​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ ബി ​​​ടീ​​​മി​​​നാ​​​യി അ​​​യ്താ​​​ന 14 ഗോ​​​ൾ നേ​​​ടി. ആ ​​​സീ​​​സ​​​ണി​​​നൊ​​​ടു​​​വി​​​ൽ ബാ​​​ഴ്സ​​​ലോ​​​ണ സീ​​​നി​​​യ​​​ർ ടീ​​​മി​​​ലെ​​​ത്തി.

അ​​​ര​​​ങ്ങേ​​​റ്റം

2016ൽ ​​​റ​​​യ​​​ൽ സൊ​​​സി​​​ദാ​​​ദി​​​നെ​​​തി​​​രായ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ബാ​​​ഴ്സ ജ​​​ഴ്സി​​​യി​​​ലെ അ​​​ര​​​ങ്ങേ​​​റ്റം. 2020ൽ ​​​അ​​​യ്താ​​​ന ബാ​​​ഴ്സ​​​യ്ക്കൊ​​​പ്പം ആ​​​ദ്യ ലീ​​​ഗ് കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി. പി​​​ന്നാ​​​ലെ യു​​​വേ​​​ഫ ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗും.

ഫൈ​​​ന​​​ലി​​​ൽ അ​​​യ്താ​​​ന ഗോ​​​ൾ നേ​​​ടി. 2023ൽ ​​​മി​​​ഡ്ഫീ​​​ൽ​​​ഡ​​​റി​​​ൽ​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലേ​​​ക്കു താ​​​ര​​​ത്തെ പ​​​റി​​​ച്ചു​​​ന​​​ട്ടെ​​​ങ്കി​​​ലും പ്ര​​​ക​​​ട​​​ന​​​ത്തെ അ​​​തൊ​​​ട്ടും ബാ​​​ധി​​​ച്ചി​​​ല്ല. ബാ​​​ഴ്സ​​​ലോ​​​ണ വീ​​​ണ്ടും ലാ ​​​ലി​​​ഗ​​​യും ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ് കി​​​രീ​​​ട​​​വും അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തി​​​ച്ചു.

സ്പാ​​​നി​​​ഷ് ടീ​​​മി​​​ൽ

15-ാം വ​​​യ​​​സി​​​ൽ അ​​​ണ്ട​​​ർ-18 യൂ​​​റോ ക​​​പ്പി​​​നു​​​ള്ള സ്പാ​​​നി​​​ഷ് ടീ​​​മി​​​ലേ​​​ക്ക് അ​​​യ്താ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ട​​​നേ​​​ട്ട​​​ത്തി​​​ലും 2015ലെ ​​​അ​​​ണ്ട​​​ർ-17 യൂ​​​റോ കി​​​രീ​​​ടനേ​​​ട്ട​​​ത്തി​​​ലും അ​​​യ്താ​​​ന നി​​​ർ​​​ണാ​​​യ​​​ക​​​ശ​​​ക്തി​​​യാ​​​യി. 2018ൽ ​​​ഫി​​​ഫ അ​​​ണ്ട​​​ർ-20 ലോ​​​ക​​​ക​​​പ്പി​​​ൽ അ​​​യ്താ​​​ന സ്പാ​​​നി​​​ഷ് ടീ​​​മി​​​ന്‍റെ ക്യാ​​​പ്റ്റ​​​നാ​​​യി. ഫൈ​​​ന​​​ൽ വ​​​രെ ടീ​​​മി​​​നെ ന​​​യി​​​ക്കാ​​​ൻ അ​​​യ്താ​​​ന​​​യ്ക്കു ക​​​ഴി​​​ഞ്ഞു.

ലോ​​​ക​​​കി​​​രീ​​​ടം

2017-ൽ ​​​സ്പാ​​​നി​​​ഷ് ദേ​​​ശീ​​​യ ടീ​​​മി​​​നാ​​​യി ആ​​​ദ്യ​​​മാ​​​യി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി. ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ റൗ​​​ണ്ടി​​​ൽ ഓ​​​സ്ട്രി​​​യ​​​യ്‌ക്കെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു ദേ​​​ശീ​​​യ ജ​​​ഴ്സി​​​യി​​​ലെ ആ​​​ദ്യ മ​​​ത്സ​​​രം. 2023 അ​​​യ്താ​​​ന​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​വ​​​ർ​​​ഷ​​​മാ​​​ണ്. സ്പാ​​​നി​​​ഷ് ജ​​​ഴ്സി​​​യി​​​ൽ അ​​​വ​​​ർ ലോ​​​ക​​​കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി.

ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ മി​​​ക​​​ച്ച താ​​​ര​​​ത്തി​​​നു​​​ള്ള ഗോ​​​ൾ​​​ഡ​​​ൻ ബോ​​​ളും അ​​​യ്താ​​​ന​​​യ്ക്കാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴി​​​താ, ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ​​നി​​താ​​താ​​​ര​​​ത്തി​​​നു​​​ള്ള ബ​ലോ​ണ്‍ ദോ​ര്‍ പു​​​ര​​​സ്കാ​​​ര​​​വും.

Related posts

Leave a Comment