ര​ണ്ട​ര വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കം, തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക പ്ര​യാ​സകരം! അഞ്ചലിലെ ‘ദൃശ്യം മോഡല്‍’ കൊലപാതകം; സ​ഹാ​യി​ക​ളു​ണ്ടോ​യെന്ന് അ​ന്വേ​ഷ​ണം

അ​ഞ്ച​ല്‍: ഏ​രൂ​ര്‍ ഭാ​ര​തീ​പു​രം പ​ള്ളി മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി പീ​റ്റ​ര്‍ എ​ന്ന​യാ​ളെ ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ റി​മാ​ൻ​ഡി​ലാ​യ സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ പീ​റ്റ​ര്‍, മാ​താ​വ് പൊ​ന്ന​മ്മ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ഇ​തി​നാ​യി ഇ​ന്നോ നാ​ളെ​യോ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തു​ക, കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത് ക​ണ്ടെ​ത്തു​ക, കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണോ എ​ന്ന്‍ പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ലു​ള്ള​ത്.

ര​ണ്ട​ര വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കം ആ​യ​തി​നാ​ല്‍ ത​ന്നെ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ്.


ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഏ​രൂ​ര്‍ പോ​ലീ​സ്.

ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച ചാ​ക്കി​ല്‍ നി​ന്ന് അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കൊ​പ്പം ചെ​രു​പ്പ്, കൊ​ന്ത, കു​രി​ശ്, മെ​മ്മ​റി കാ​ര്‍​ഡ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ ഷാ​ജി​യു​ടെ ത​ന്നെ​യാ​ണോ എ​ന്നു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തും.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി ഇ​വ​യും മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം കു​ഴി​ച്ചു​മൂ​ടി എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ല​ഭി​ക്കു.

അ​തേ​സ​മ​യം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കി അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി എം​എ​സ് സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രൂ​ര്‍ പോ​ലീ​സാ​ണ് ഷാ​ജി കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട ഷാ​ജി​യു​ടെ സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ പീ​റ്റ​ർ, മാ​താ​വ് പൊ​ന്ന​മ്മ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് ഏ​രൂ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ രേ​ഖ​പ്പെ​ടു​ത്തി.

ഇ​രു​വ​രു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പും ന​ട​ത്തി​യ പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment