എന്നാലും എന്‍റെ ശശീ…ന്ദ്രാ..! മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ സ്ത്രീ​​​ക​​​ളെ ലൈം​​​ഗി​​​ക​​​മാ​​​യി ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ വകുപ്പുപ്രകാരം കേസെടുത്തു

SASEENDRANതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫോ​​​ൺ​​കെ​​​ണി വി​​​വാ​​​ദ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ചാ​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ മു​​​ൻ​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​​രേ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി കേ​​​സെ​​​ടു​​​ത്തു. സ്ത്രീ​​​ക​​​ളെ ലൈം​​​ഗി​​​ക​​​മാ​​​യി ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്.

പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​ണു ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ജൂ​​​ലൈ 28നു ​​​പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു സാ​​​ക്ഷി​​​ക​​​ളു​​​ടെ മൊ​​​ഴി പ്രാ​​​രം​​​ഭ​​​മാ​​​യി കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ മൂ​​​ന്നു​​​ പേ​​​രും മു​​​ൻ​​​ മ​​​ന്ത്രി അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

ഔദ്യോ​​​ഗി​​​ക​​ വ​​​സ​​​തി​​​യി​​​ൽ അ​​​ഭി​​​മു​​​ഖ​​​ത്തി​​​നെ​​​ത്തി​​​യ ചാ​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യോ​​​ടു മു​​​ൻ മ​​​ന്ത്രി അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി എ​​​ന്നാ​​​ണ് സ്വ​​​കാ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. ഫോ​​​ണ്‍കെ​​​ണി വി​​​വാ​​​ദ​​​ത്തി​​​ൽ​​​പ്പെ​​​ട്ട എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ മാ​​​ർ​​​ച്ച് 26നു ​​​മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് ശശീന്ദ്രനെതി​​​രേ പ​​​രാ​​​തി​​​യു​​​മാ​​​യി വി​​​വാ​​​ദ​​​ത്തി​​​ൽ​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Related posts