വീ​ട് മാറി ആക്രമണം; വീടിന് മുന്നിൽ ഇരുന്ന  ര​ണ്ട് ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചുത​ക​ർ​ത്തു; പിന്നിൽ സിപിഎമ്മുകാരെന്ന് ആരോപണം

പാ​റ​ശാ​ല : ധ​നു​വ​ച്ച​പു​ര​ത്തു വീ​ടി​നു നേ​രെ ആ​ക്ര​മ​ണം . ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ന​ട​ത്തി​യ​ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തു.​ധ​നു​വ​ച്ച​പു​ര​ത്തി​നു സ​മീ​പം എ​യ്തു​കൊ​ണ്ട​ങ്കാ​ണി, പ​ണ്ടാ​ര​വി​ള വീ​ട്ടി​ൽ പെ​രി​യ സ്വാ​മി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ വീ​ട്ടി​ലെ​ത്തി​യ അ​ക്ര​മ​ി​ക​ൾ മു​ൻ​വ​ശ​ത്തെ ക​ത​കി​ൽ മു​ട്ടി​വി​ളി​ച്ചു​വെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നി​ല്ല. തു​ട​ർ​ന്ന് ച​വി​ട്ടി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചുവെ​ങ്കി​ലും നടന്നില്ല .​ഇ​തേ തു​ട​ർ​ന്ന് വീ​ടി​ന്‍റെ മു​ന്നി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങൾ‌ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും പു​റ​കു​വ​ശ​ത്തെ ജ​ന​ൽ അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും
ചെ​യ്തു.

ആ​ർ എ​സ് എ​സ് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​ക് ഗോ​പ​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.ഇ​ന്ന​ലെ ധ​നു​വ​ച്ച​പു​രം വി​ടിഎം ​എ​ൻഎ​സ്എ​സ് കോ​ളജി​ലെ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഗോ​പ​ന്‍റെ വീ​ട് ആ​ക്ര​മി​ക്കാ​ൻ വ​ന്ന​വ​രാ​കാം വീ​ടു​മാ​റി സ​മീ​പ​ത്തെ സ​ഹോ​ദ​രി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സിപിഎം ​ആണെന്നും ആ​ർഎ​സ് എ​സ് ആ​രോ​പി​ക്കു​ന്നു. പോ​ലീ​സ് കേ​സെടു​ത്തു.

Related posts