മാത്യുവിന്‍റെ കാമലീലകൾ..!   കെഎസ്ആർടിസി ബസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  തട്ടലും മുട്ടലും;  ചോദ്യം ചെയ്ത വനിതാ കണ്ടക്ടർക്ക് നേരെ അസഭ്യ വർഷം;  സ്റ്റേഷനിൽ പോലീസുകാരെ വെല്ലുവിളിച്ച് നേതാവിന്‍റെ ആക്രോശം

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ​സി​ൽ യാ​ത്ര​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ആ​നി​ത്തോ​ട്ടം (മാ​ത്തു​ക്കു​ട്ടി) റി​മാ​ൻ​ഡി​ൽ. മാ​ത്യു പോ​ലീ​സി​നു നേ​രെ​യും വ​നി​താ ക​ണ്ട​ക്ട​ർ​ക്കു നേ​രെ​യും അ​സ​ഭ്യ വ​ർ​ഷ​വും വെ​ല്ലു​വി​ളി​യും ന​ട​ത്തി.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​മ​ളി​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് വ​ന്ന കെ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നാ​ണ് മാ​ത്യു പി​ടി​യി​ലാ​യ​ത്. രാ​ത്രി ഏ​ഴു മ​ണി​യോ​ടെ പീ​രു​മേ​ട്ടി​ൽ നി​ന്ന് ക​യ​റി​യ മാ​ത്യു സ്ത്രീ​ക​ളു​ടെ സീ​റ്റി​ൽ ക​യ​റി​യി​രു​ന്ന് സ്ത്രീ​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വീ​ണ​താ​യി ബ​സി​ലെ വ​നി​താ ക​ണ്ട​ക്ട​ർ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഏ​ല​പ്പാ​റ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജ​ിസ്റ്റ​ർ ചെ​യ്ത​ത്. ശ​ല്യ​വും ബ​ഹ​ള​വും സ​ഹി​ക്ക വ​യ്യാ​തെ ബ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി പോ​ലീ​സി​നോ​ടും ക​യ​ർ​ത്തു. വെ​ല്ലു​വി​ളി​യും ന​ട​ത്തി.

പി​ന്നീ​ട് സ്റ്റേ​ഷ​നി​ലെ ബ​ഞ്ചി​ൽ ക​യ​റി കി​ട​ന്നു. പോ​ലീ​സ് മാ​ത്യു​വി​നെ​തി​രേ പീ​ഡ​ന ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts