ക്രൈം ത്രില്ലറില്‍ അമല

amala100616അമലാ പോളിന് തമിഴില്‍ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. വെട്രിമാരന്റെ വാടാ ചെന്നൈ എന്ന ചിത്രത്തിനു ശേഷം ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഒരു െ്രെകം ത്രില്ലറിന്റെ കൂടി ഭാഗമാകാന്‍ ഒരുങ്ങുകയാണ് അമല. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് രാം കുമാറാണ്. വിഷ്ണു വിശാലിന്റെ നായികയായാണ് അമല അഭിനയിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിന് അനുയോജ്യ അമലയായതിനാലാണ് താരത്തെ തന്നെ തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ പറയുന്നു. 29ന് ചിത്രീകരണം ചെന്നൈയില്‍ ആരംഭിക്കും. ചിത്രത്തില്‍ ഒരു പുതുമുഖമാണ് വില്ലനായി എത്തുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിഷ്ണു എത്തുന്നത്. സുസി ഗണേഷിന്റെ തിരുട്ടു പയലേ 2, സൗന്ദര്യ രജനികാന്തിന്റെ വി.ഐ.പി 2 എന്നിവയാണ് അമലയുടെ മറ്റു തമിഴ് ചിത്രങ്ങള്‍.

Related posts