ഫാഷൻ ഗോൾഡിനു പിന്നാലെ പ​യ്യ​ന്നൂ​ര്‍ അ​മാ​ന്‍ ഗോ​ള്‍​ഡി​ലും നി​ക്ഷേ​പ ത​ട്ടി​പ്പ് ; മൂ​ന്നു​ കേ​സു​ക​ള്‍


പ​യ്യ​ന്നൂ​ര്‍: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രി​ലെ അ​മാ​ന്‍ ഗോ​ള്‍​ഡി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ളി​ല്‍ മൂ​ന്നു​കേ​സു​ക​ള്‍. ലാ​ഭ​വി​ഹി​ത​മു​ള്‍​പ്പെ​ടെ തി​രി​ച്ചു​ന​ല്‍​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ സ്വീ​ക​രി​ച്ച നി​ക്ഷേ​പം തി​രി​ച്ചു​ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​ക​ളി​ലാ​ണു കേ​സു​ക​ള്‍.

തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്പു​ന്ത​ല​യി​ലെ ടി.​നൂ​റു​ദ്ദീ​ന്‍, പെ​രു​മ്പ​യി​ലെ കെ.​കു​ഞ്ഞാ​ലി​മ, കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റ​ത്തെ ടി.​പി.​ഇ​ബ്രാ​ഹം​കു​ട്ടി എ​ന്നി​വ​രു​ടെ പ​രാ​തി​ക​ളി​ലാ​ണു പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പെ​രു​മ്പ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന അ​മാ​ന്‍ ഗോ​ള്‍​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി പി.​കെ.​മൊ​യ്തു ഹാ​ജി​ക്കെ​തി​രെ​യാ​ണു പ​യ്യ​ന്നൂ​ര്‍ പോ​ലി​സ് കേ​സെ​ടു​ത്ത​ത്.

നൂ​റു​ദ്ദീ​നി​ല്‍​നി​ന്നും 2017 ജൂ​ലൈ ഒ​ന്‍​പ​തി​നു 15 ല​ക്ഷം രൂ​പ​യും കു​ഞ്ഞാ​ലി​മ​യി​ല്‍​നി​ന്നും 2016 ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​നു മൂ​ന്നു​ല​ക്ഷം രൂ​പ​യും

ഇ​ബ്രാ​ഹിം കു​ട്ടി​യി​ല്‍​നി​ന്ന് 2016 ഒ​ക്‌​ടോ​ബ​ര്‍ 31ന് 20 ​ല​ക്ഷം രൂ​പ​യും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചു​വെ​ന്നും വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു പ​ണം തി​രി​ച്ചു ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നു​മു​ള്ള പ​രാ​തി​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​രു​മാ​നം കാ​ണി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രാ​ണു പ​രാ​തി​ക​ളു​മാ​യി എ​ത്തു​ന്ന​തെ​ന്നും വ​രു​മാ​നം കാ​ണി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ മി​ണ്ടാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ് പ​റ​ഞ്ഞു.

അ​മാ​ന്‍ ഗോ​ള്‍​ഡി​നെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ളെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തു പ​രി​ശോ​ധി​ച്ച ശേ​ഷം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ളു​ണ്ടാ​കു​മെ​ന്നാ​ണു പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.

Related posts

Leave a Comment