പ്രായം പതിനെട്ട്  താത്പര്യം നേർച്ചപ്പെട്ടികളോടു മാത്രം; വെ​ള്ളാ​പ്പ​ള്ളി ശ്രീ​രാ​ഗി​നെ പിടികൂടിയപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം;  മോഷണ സംഘത്തെ തേടി പോലീസ്


കോ​ട്ട​യം: നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ മാ​ത്രം കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തെ തേ​ടി പോ​ലീ​സ് സം​ഘം. ഇ​ന്ന​ലെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന പാ​ന്പാ​ടി വെ​ള്ളൂ​ർ കു​ന്നേ​പ്പീ​ടി​ക വെ​ള്ളാ​പ്പ​ള്ളി ശ്രീ​രാ​ഗി​നെ (18) കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ മാ​ത്രം ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം കോ​ട്ട​യ​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. അ​ടു​ത്ത കാ​ല​ത്താ​യി കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, കു​മ​ര​കം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​രാ​ധനാ​ല​യ​ങ്ങ​ളു​ടെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ കു​ത്തിത്തുറ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

നാ​ളു​ക​ൾ​ക്കു മു​ന്പ് ക​ള​ത്തി​പ്പ​ടി പൊ​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി, പു​തു​പ്പ​ള്ളി കാ​രി​മ​റ്റ​ത്തു​ള്ള ക​പ്പേ​ള​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി എ​ന്നി​വ​ർ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ശ്രീ​രാ​ഗ് പി​ടി​യി​ലാ​യ​ത്.

കു​മ​ര​ക​ത്ത് എ​സ്എ​ൻ​ഡി​പി ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച​ഒ പി.​ടി. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment