ഭാഗ്യം തുണയായി; ആംബുലൻസ് കാറുമായി കൂട്ടിയിച്ചശേഷം  നിയന്ത്രണം വിട്ട്  മരത്തിൽ ഇടിച്ചു കയറി; ഡ്രൈവർക്കും നഴ്സിനും പരിക്ക്

ഹ​രി​പ്പാ​ട് : ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കാ​യം​കു​ളം ഗോ​വി​ന്ദ മു​ട്ടം തോ​ണ്ടു​ത​റ​യി​ൽ വെ​ലോ​സ് രാ​ജ​ൻ (25), നേ​ഴ്സ് ആ​റ​ന്മു​ള സ്വ​ദേ​ശി പ്ര​ശോ​ബ് (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​നു​സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​യം​കു​ള​ത്തു​നി​ന്നും കോ​വി​ഡ് രോ​ഗി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ച് തി​രി​ച്ചു​വ​രു​ന്ന​തി​ടെ ഹ​രി​പ്പാ​ട് ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി​യ ആം​ബു​ല​ൻ​സ്.

സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.പ്ര​ശോ​ബി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര​പ​രു​ക്കാ​ണ്. ഇ​രു​വ​രെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പെ​ട്ടു. ഹൈ​വേ പോ​ലീ​സും, നാ​ട്ടു​കാ​രും വ​ണ്ടി റോ​ഡി​ൽ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

Related posts

Leave a Comment