വീണ്ടും സദാചാര ഗുണ്ടായിസം ! യുവതിയോടു സംസാരിച്ച 22കാരനെ ബസില്‍ നിന്നു വലിച്ച് പുറത്തിട്ടു മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരേ കേസ്…

കര്‍ണാടകയില്‍ ബസില്‍ നിന്ന് യുവാവിനെ വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസ്.

ബസില്‍ യുവതിയോട് സംസാരിച്ചതിന്റെ പേരിലാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. സഹീറിന്റെ പരിചയക്കാരാണ് പ്രതികള്‍.

നിസാര പ്രശ്നത്തിന്റെ പേരില്‍ യുവാവും പരിചയക്കാരും തമ്മില്‍ അടിപിടി ഉണ്ടായതായി പോലീസ് പറയുന്നു.

ഇതിന് പിന്നാലെയാണ് ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ബസില്‍ യുവതിയോട് സഹീര്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറയുന്നു.

22കാരന്റെ പരാതിയില്‍ പരിചയക്കാരായ നിതീഷ്, സച്ചിന്‍, ദിനേഷ്, അവിനാഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment