പാര്‍ട്ടിയെ ആരു നയിക്കും? അമിത് ഷാ മന്ത്രിസഭയിലേക്ക്..? കേരളത്തില്‍നിന്ന് വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയില്‍

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പുതിയ ന​രേ​ന്ദ്ര​മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടാ​മ​നാ​യി വ​ന്നേ​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​രു​ന്പോ​ൾ ത​ന്നെ പു​തി​യ ദേ​ശീ​യ അ​ധ്യ​ക്ഷ​നെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ മു​റു​കു​ന്നു. 2019 ജ​നു​വ​രി​യി​ൽ അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ സ്ഥാ​ന​ത്തു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ അ​ധ്യ​ക്ഷ​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​നൗ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യി​ലും ആ​ർ​എ​സ്എ​സി​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കഴിഞ്ഞ മോദി മന്ത്രിസഭയിലെ ശക്തയായ പ്രതിരോധ മന്ത്രി നിർമല സീതാരാമന്‍റെ പേരാണ് പ്രധാനമായും പ്രസിഡന്‍റ് സ്ഥാ നത്തേക്ക് പറഞ്ഞു കേൾക്കുന്നത്. നിർമല സീതാരാമന്‍ കൈ കാര്യം ചെയ്ത പ്രതിരോധ വകുപ്പ് അമിത് ഷായ്ക്കു നൽകിയേ ക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈകാര്യം ചെയ്ത മുതിർന്ന നേതാവ് രാജ്നാഥ് സിംഗ് വീണ്ടും ആഭ്യന്തരമന്ത്രിയാകാനാണ് കൂടുതൽ സാധ്യത.

ആരോഗ്യ പ്രശ്നങ്ങൾ മൂലം ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി പു​തി​യ സ​ർ​ക്കാ​രി​ലു​ണ്ടാ​വി​ല്ലെന്നുറപ്പാണ്. പകരം പിയൂഷ് ഗോയൽ ധനമന്ത്രിയായേക്കും. പ്രധാനപ്പെട്ട വകുപ്പു കളെല്ലാം ബിജെപി തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ ​മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന​ത് ര​ണ്ടാ​മ​ൻ എ​ന്ന പ​ദ​വി​യോ​ടെ​യാ​വും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നും ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കും മാ​റ്റ​മു​ണ്ടാ​കാ​നി​ട​യി​ല്ല.

എ​ന്നാ​ൽ, സു​ഷ​മ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​ത്ര മെ​ച്ച​മ​ല്ലെ​ന്നു ക​ണ്ടാ​ൽ നി​ർ​മ​ല വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​കാ​നും സാധ്യത യുണ്ട്. ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നു വ​കു​പ്പു മാ​റ്റ​മു​ണ്ടാ​യേ​ക്കും. നി​യ​മ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പ്ര​സാ​ദി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​രി​യാ​യി​ല്ലെ​ന്നു വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. സ്മൃ​തി ഇ​റാ​നി​ക്ക് പ്ര​ധാ​ന വ​കു​പ്പ് കി​ട്ടി​യേ​ക്കും.

കേ​ര​ള​ത്തി​ൽ​നി​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ, അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മോ​ദി​യും സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട​വ​രും സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ എ​ത്തു​ന്ന​വ​രും മാ​ത്ര​മാ​കും ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക.

Related posts