വർക്കലയിൽ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​ ഇട​ഞ്ഞു;  നാലുപാടും ചിതറിയോടി ഭക്തജനങ്ങൾ; ആനപ്പുറത്ത് നിന്ന് വീണ് പൂ​ജാ​രി​ക്ക് പ​രി​ക്ക്


തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​ള​യംകു​ന്ന് ശ്രീ ​ധ​ർമശാ​സ്താ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​ ഇട​ഞ്ഞു. പൂ​ജാ​രി​ക്കും സ​ഹാ​യി​ക്കും പ​രി​ക്കേ​റ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു.

ബുധനാഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ ഏ​തോ വ​സ്തു ത​ട്ടി​യ​താ​ണ് ഇ​ട​യാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ന​പ്പു​റ​ത്തി​രു​ന്ന പൂ​ജാ​രി​യും സ​ഹാ​യി​യും നി​ല​ത്തു വീഴുകയായിരുന്നു.ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു.

ക്ഷേ​ത്രപ്പ​റ​ന്പി​ൽ ഏ​റെ നേ​രം ഓ​ടി​ന​ട​ന്നു പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന​യെ പാ​പ്പാ​ൻ​മാ​ർ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണു ത​ള​ച്ച​ത്.

ആ​ന​യി​ട​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ക്ഷേ​ത്രപ്പ​റ​ന്പി​ൽ ത​ടി​ച്ചുകൂ​ടി​യി​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ നാ​ലു​പാ​ടും ചി​ത​റി​യോ​ടി.പാ​ള​യംകു​ന്ന് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തേ​ക്കു പോ​യ ആ​ന​യെ പാ​പ്പാ​ൻ​മാ​ർ ഏ​റെ പ​ണി​പ്പെ​ട്ടു ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment