ചാ​റ്റി​ൽ കു​രു​ങ്ങി അ​ന​ന്യ പാ​ണ്ഡെ! കേ​സി​ലെ നി​ർ​ണാ​യ​ക ക​ണ്ണി; ന​ടി​യു​ടെ ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു; വെ​ള്ളി​യാ​ഴ്ച വീ​ണ്ടു​മെ​ത്ത​ണ​മെ​ന്ന് എ​ൻ​സി​ബി

മും​ബൈ: ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ടി അ​ന​ന്യ പാ​ണ്ഡെ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജാ​ക​ണ​മെ​ന്ന് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി).

വ്യാ​ഴാ​ഴ്ച ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷം താ​ര​ത്തെ എ​ൻ​സി​ബി വി​ട്ട​യ​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ന് ​വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണ് വി​ട്ട​യ​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മും​ബൈ​യി​ലെ എ​ൻ​സി​ബി ഓ​ഫീ​സി​ൽ അ​ന​ന്യ ഹാ​ജ​രാ​യ​ത്.

പി​താ​വും ന​ട​നു​മാ​യ ചു​ങ്കി പാ​ണ്ഡെ​യ്ക്കൊ​പ്പ​മാ​ണ് അ​ന​ന്യ എ​ത്തി​യ​ത്. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ഖാ​നും അ​ന​ന്യ​യും ത​മ്മി​ൽ ന​ട​ത്തി​യ വാ​ട്സ്ആ​പ് ചാ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച​ത്.

അ​ന​ന്യ പാ​ണ്ഡെ കേ​സി​ൽ നി​ർ​ണാ​യ​ക ക​ണ്ണി എ​ന്നാ​ണ് എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ര്യ​ൻ ഖാ​ന്‍റെ വാ​ട്സാ​പ്പ് ചാ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​ന​ന്യ​യു​മാ​യി ന​ട​ത്തി​യ ചാ​റ്റി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ന​ന്യ​യു​ടെ ബാ​ന്ദ്ര​യി​ലെ വീ​ട്ടി​ൽ എ​ൻ‌​സി‌​ബി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ന​ടി​യു​ടെ ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നൊ​പ്പം ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ത്തി.

ആ​ര്യ​ൻ ഖാ​നെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ഷാ​രൂ​ഖി​ന്‍റെ വ​സ​തി​യാ​യ മ​ന്ന​ത്തി​ൽ എ​ത്തി റെ​യ്ഡ് ന​ട​ത്തി​യ​ത്.

Related posts

Leave a Comment