പ്ര​ള​യം മുടക്കിയ വിവാഹം  നാ​ടൊ​ന്നാ​കെ ന​ട​ത്തി​; ആ​ഹ്ലാ​ദ​ത്തി​ന്‍റെ തി​ര​ത​ല്ല​ലി​ൽ ര​ശ്മി​യു​ടെ മി​ഴി​ക​ൾ തു​ളു​മ്പി

വൈ​ക്കം: പ്ര​ള​യം​മൂ​ലം മാ​റ്റി​വ​ച്ച വി​വാ​ഹം വെ​ള്ള​മി​റ​ങ്ങി മാ​നം തെ​ളി​ഞ്ഞ​ശേ​ഷം നാ​ടൊ​ന്നാ​കെ ചേ​ർ​ന്ന് ന​ട​ത്തി​ക്കൊ​ടു​ത്ത​പ്പോ​ൾ ആ​ഹ്ലാ​ദ​ത്തി​ന്‍റെ തി​ര​ത​ല്ല​ലി​ൽ ര​ശ്മി​യു​ടെ മി​ഴി​ക​ൾ തു​ളു​ന്പി. ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം സ്വ​ദേ​ശി മോ​ഹ​ന​ന്‍റെ മ​ക​ൾ ര​ശ്മി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ മാ​സം 18 നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നാ​ട് വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്ന​തി​നാ​ൽ മാ​റ്റി​വ​ച്ച​വി​വാ​ഹം പി​ന്നീ​ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്.

ര​ശ്മി​യെ പ​ത്ത​നം​തി​ട്ട​ക്കാ​ര​ൻ ബി​നു​വാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഏ​ക സ​ഹോ​ദ​ര​ൻ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​തോ​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​കു​ക​യാ​യി​രു​ന്നു. മു​ൻ പ​ഞ്ചാ​യ​ത്തു മെ​ന്പ​റും അ​യ​ൽ​വാ​സി​യു​മാ​യ എ.​പി. ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഒ​ന്നു ചേ​ർ​ന്നാ​യാ​യി​രു​ന്നു ര​ശ്മി​യു​ടെ വി​വാ​ഹം ആ​ഘോ​ഷ​പൂ​ർ​വം ന​ട​ത്തി​യ​ത്.

Related posts