സുമനസുകൾക്ക് നന്ദി; അനിയന് ഇനിയും കച്ചവടം തുടരാം; പ്ര​ള​യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ജീ​വി​ത​മാ​ർ​ഗം ന​ഷ്‌​ട​മാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സു​ഹൃ​ത്തും

കോ​ഴ​ഞ്ചേ​രി: പ്ര​ള​യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ജീ​വി​ത​മാ​ർ​ഗം ന​ഷ്‌​ട​മാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സു​ഹൃ​ത്തും. ഹൃ​ദ് രോ​ഗി​യാ​യ കു​ടും​ബ നാ​ഥ​നും കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​യി​രു​ന്നു കോ​ഴ​ഞ്ചേ​രി – റാ​ന്നി റോ​ഡി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പെ​ട്ടി​ക്ക​ട.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​യി​രു​ന്ന തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്ക്ജീ​വ​നോ​പാ​ധി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി​യോ​ടെ 2005 ലാ​ണ് ക​ട​ആ​രം​ഭി​ച്ച​ത്.ഇ​തി​ൽ നി​ന്നു​ള്ള തു​ച്ഛ​മാ​യ വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് കു​ടും​ബം പോ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് കു​ടും​ബ നാ​ഥ​ൻ കോ​ഴ​ഞ്ചേ​രി കു​ര​ങ്ങു​മ​ല ച​രി​വു​കാ​ല​യി​ൽ സി.​ജെ. അ​നി​യ​ന് ഹൃ​ദ് രോ​ഗം പി​ടി​പെ​ടു​ന്ന​ത്.

ഇ​തി​നു​ള്ള ചി​കി​ത്സ​ക്കി​ട​യി​ൽ ഭാ​ര്യ ബീ​നാ ഭാ​യി കാ​ൻ​സ​ർ ബാ​ധി​ത​യു​മാ​യി. വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളു​മാ​യി ക​ട​യു​ടെ വ​രു​മാ​ന​ത്തി​ൽ എ​ല്ലാം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​ള​യ​ത്തി​ൽ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യി. ക​ട​തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നി​യ​ന് ജീ​വ​നോ​പാ​ധി അ​നു​വ​ദി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യി​സ​ൺ സ​ഹാ​യ വാ​ഗ്‌​ദാ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​ള​യ ദു​രി​താ​ശ്വ​സ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കി​ട​യി​ലും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ പ​ഴ​യ ക​ട പു​തി​യ രൂ​പ​ത്തി​ൽ നി​ർ​മി​ച്ച് ന​ൽ​കി.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കൂ​ടി​യാ​യ റോ​യി​സ​ണ് ഒ​പ്പം യൂ​ത്തു കോ​ൺ​ഗ്ര​സ് തെ​ക്കേ​മ​ല ബൂ​ത്തു പ്ര​സി​ഡ​ന്‍റ്അ​ക്ക​ര​ക്കാ​ലാ​യും ചേ​ർ​ന്നാ​ണ് ഒ​രു ല​ക്ഷ​ത്തി​ൽ അ​ധി​കം രൂ​പ ചെ​ല​വി​ൽ നി​രാ​ലം​ബ​കു​ടും​ബ​ത്തി​ന് ജീ​വി​ത മാ​ർ​ഗം ന​ൽ​കി​യ​ത്.

കാ​ല​ടി ശ്രീ ​ശ​ങ്ക​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​എം​എ വി​ദ്യാ​ർ​ഥി​യാ​യ അ​നു​ഷ, ബി​എ വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ല മോ​ൾ, പ്ല​സ് ടു​വി​ദ്യാ​ർ​ഥി​യാ​യ ആ​നി​ന എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. പു​ന​രു​ദ്ധ​രി​ച്ച സ്ഥാ​പ​ന ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ കെ.​കെ. റോ​യ്സ​ൺ നി​ർ​വ​ഹി​ച്ചു.

Related posts