അ​​ങ്ക​​ത്ത​​ട്ടി​​ല്‍ പി​​ഴ​​യ്ക്കാ​​തെ ചു​​വ​​ടു​​ക​​ൾ; ആയോധന കലയിലെ മികവിനുള്ള ഉ​ജ്വ​​ലബാ​ല്യ​ പുരസ്കാരം നേടി ആ​ന്‍ മ​രി​യ​


കോ​​ട്ട​​യം: അ​​ങ്ക​​ത്ത​​ട്ടി​​ല്‍ പി​​ഴ​​യ്ക്കാ​​തെ ചു​​വ​​ടു​​ക​​ള്‍വ​​ച്ച ആ​​ന്‍ മ​​രി​​യ നേ​​ടി​​യ​​ത് ഉ​​ജ്വ​​ല​ബാ​​ല്യം പു​​ര​​സ്‌​​കാ​​രം. ആ​​യോ​​ധ​​ന ക​​ല​​യി​​ലെ മി​​ക​​വു പ​​രി​​ഗ​​ണി​ച്ചാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ഈ​​വ​​ര്‍​ഷ​​ത്തെ ഉ​​ജ്വ​​ല ബാ​​ല്യം പു​​ര​​സ്‌​​കാ​​രം ആ​​ന്‍​മ​​രി​​യ​​യെ തേ​​ടി​​യെ​​ത്തി​​യ​​ത്.

കു​​ഴി​​മ​​റ്റം വ​​ട​​ക്കേ​​ട​​ത്ത് ഏ​​ബ്ര​​ഹാം ജേ​​ക്ക​​ബി​​ന്‍റെ​യും അ​​ന്ന​​മ്മ ഏ​​ബ്ര​​ഹാ​​മി​​ന്‍റെ​​യും മ​​ക​​ളാ​​ണ് കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ പ്ല​​സ്ടു വി​​ദ്യാ​​ര്‍​ഥി​​യാ​​യ ആ​​ന്‍​മ​​രി​​യ.

ക​​ഴി​​ഞ്ഞ ഏ​​ഴു വ​​ര്‍​ഷ​​മാ​​യി കു​​ങ്ഫു പ​​രി​​ശീ​​ലി​​ച്ചു വ​​രു​​ന്നു. ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ ആ​​യോ​​ധ​​ന ക​​ല​​യാ​​യ പെ​​ഞ്ച, താ​​യ്‌​ല​​ന്‍​ഡി​​ലെ ആ​​യോ​​ധ​​ന ക​​ല​​യാ​​യ മോ​​യ്താ​​യ് എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ കി​​ക്ക് ബോ​​ക്‌​​സിം​​ഗ്, വു​​ഷു എ​​ന്നി​​വ​​യി​​ലും ആ​​ന്‍ മ​​രി​​യ പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ നാ​​ഷ​​ണ​​ല്‍ കു​​ങ്ഫു മീ​​റ്റി​ല്‍ ഫൈ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ല്‍ സ്വ​​ര്‍​ണ​​വും ട​​വ് ലു ​​വി​​ഭാ​​ഗ​​ത്തി​​ല്‍ വെ​​ങ്ക​​ല​​വും ആ​​ന്‍​മ​​രി​​യ ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. കു​​ങ്ഫു ആ​​ന്‍​ഡ് യോ​​ഗ ഫെ​​ഡ​​റേ​​ഷ​​ന്‍ കേ​​ര​​ള​​യു​​ടെ കീ​​ഴി​​ല്‍ ചി​​ങ്ങ​​വ​​ന​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സെ​​ന്‍റ​റി​​ലാ​​ണ് ആ​​ന്‍​മ​​രി​​യാ​​യു​​ടെ പ​​രി​​ശീ​​ല​​നം.

സു​​ധീ​​ഷ്‌​​കു​​മാ​​ര്‍, നി​​മി​​ല്‍ ചെ​​റി​​യാ​​ന്‍ എ​​ന്നി​​വ​​രാ​​ണ് പ​​രി​​ശീ​​ല​​ക​​ര്‍.സ​​ഹോ​​ദ​​രി​​മാ​​രാ​​യ അ​​ലീ​​ഷ​​യും ആ​​ഷ്മി​​യും ആയോ​​ധ​​ന ക​​ല​​ക​​ളി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​വ​​രാ​​ണ്. പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ആ​​യോ​​ധ​​ന ക​​ല​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ഉ​​യ​​ര​​ങ്ങ​​ളി​​ലെ​​ത്താ​​നു​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് ആ​​ന്‍ മ​​രി​​യ.

ക​​ല, കാ​​യി​​കം, സാ​​ഹി​​ത്യം, ശാ​​സ്ത്രം, സാ​​മൂ​​ഹി​​കം തു​​ട​​ങ്ങി​​യ വ്യ​​ത്യ​​സ്ത മേ​​ഖ​​ല​​ക​​ളി​​ല്‍ അ​​സാ​​ധാ​​ര​​ണ ക​​ഴി​​വ് പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന കു​​ട്ടി​​ക​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ വ​​നി​​താ ശി​​ശു വി​​ക​​സ​​ന വ​​കു​​പ്പ് ന​​ല്‍​കു​​ന്ന പു​​ര​​സ്‌​​കാ​​ര​​മാ​​ണ് ഉ​​ജ്വ​​ലബാ​​ല്യം പു​​ര​​സ്‌​​കാ​​രം.

അ​​ഞ്ചി​​നും 18നും ​​വ​​യ​​സി​​നി​​ട​​യി​​ലു​​ള്ള കു​​ട്ടി​​ക​​ളെ ജി​​ല്ലാ ക​​ള​​ക്‌​ട​​ര്‍ അ​​ധ്യ​​ക്ഷ​​യാ​​യ ക​​മ്മി​​റ്റി​​യാ​​ണ് ഓ​​രോ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്.

ഉ​​ജ്വ​​ല ബാ​​ല്യം പു​​ര​​സ്‌​​കാ​​രം നേ​​ടി​​യ ആ​​ന്‍ മ​​രി​​യാ​​യ്ക്ക് ഇ​​ന്ന​​ലെ സി​​എം​​എ​​സ് കോ​​ള​​ജ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന അ​​നു​​മോ​​ദ​​ന യോ​​ഗ​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ്‌​​കൂ​​ളി​​ന്‍റെ ഉ​​പ​​ഹാ​​രം സ​​മ്മാ​​നി​​ച്ചു.

Related posts

Leave a Comment