സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ബി​പോ​ര്‍​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി പ്രാ​പി​ച്ചെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

ഇ​തേ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 11 വ​രെ ഇ​ടി​മി​ന്ന​ലി​നും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ആ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ കേ​ര​ളാ, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് തു​ട​രു​ക​യാ​ണ്.

അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ കാ​ല​വ​ർ​ഷം കേ​ര​ള​തീ​ര​ത്തേ​ക്ക് എ​ത്തും. മ​ധ്യ-​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ വീ​ശു​ന്ന ബി​പോ​ർ​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് അ​തി​തീ​വ്ര​മാ​യി വ​ട​ക്ക് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ഗോ​വ തീ​ര​ത്ത് നി​ന്ന് 860 കി.​മീ അ​ക​ലെ​യാ​യു​ള്ള ബി​പോ​ർ​ജോ​യ് ചു​ഴ​ലി​ക്കാ​റ്റി​ന് മ​ണി​ക്കൂ​റി​ൽ 160 കി.​മീ​റ്റാ​ണ് വേ​ഗം.

Related posts

Leave a Comment