ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ഉ​ത്ത​ര​ക്ക​ട​ലാ​സ് കണ്ടെത്തിയ സംഭവം : സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​പേ​പ്പ​ർ യൂ​ണിവേഴ്സിറ്റി കോ​ള​ജി​ൽ അ​ക്ര​മം ന​ട​ത്തി​യ ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ സം​ഭ​വം സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി അ​ന്വേ​ഷി​ക്കും. ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നും സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി.

ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സ് വ്യാ​ജ​മ​ല്ലെ​ന്നും തെ​ളി​ഞ്ഞു. സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജി​ന് ന​ല്‍​കി​യ ക്ര​മ​ന​മ്പ​റി​ല്‍​പ്പെ​ട്ട​വ​യാണ് ഇ​തെ​ന്നും പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഉ​ത്ത​ര​പേ​പ്പ​റു​ക​ൾ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related posts