മ​ന്ത്രി ജ​ലീ​ലാ​ണ് എ​സ്എ​ഫ്ഐ​യു​ടെ കൊ​ള്ള​രു​താ​യ്മ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​തെന്ന് പ്രതിപക്ഷനേതാവ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്എ​ഫ്ഐ​യു​ടെ വി​ദ്യാ​ർ​ഥി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന നാ​ണം​കെ​ട്ട മ​ന്ത്രി​യാ​ണ് കെ.​ടി. ജ​ലീ​ലെ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പി​എ​സ്സി പ​രീ​ക്ഷ ത​ട്ടി​പ്പ് വ്യാ​പം അ​ഴി​മ​തി​ക്ക് തു​ല്യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഖി​ലി​നെ എ​സ്എ​ഫ്ഐ​യു​ടെ പു​തി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

നി​ല​വി​ലെ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​ക്കി പു​തി​യ പ​രീ​ക്ഷ ന​ട​ത്താ​ൻ പി​എ​സ്‌​സി ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts