എ​ളം​കു​ള​ത്തെ വ​ള​വി​ല്‍ ഏ​ഴ് മാ​സ​ത്തി​നി​ടെ പൊ​ലി​ഞ്ഞ​ത്  ഒ​മ്പ​തോ​ളം ജീ​വ​നു​ക​ള്‍; റോഡ് അപകടങ്ങളിൽ മുന്നിൽ എറണാകുളം


 കൊച്ചി; എ​ളം​കു​ള​ത്തെ വ​ള​വി​ല്‍ ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തിനിടെ പൊ​ലി​ഞ്ഞ​ത് ഒ​മ്പ​ത് ജീ​വ​നു​ക​ള്‍. അ​മി​ത വേ​ഗ​വും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിംഗും മൂ​ലം പ​തി​വാ​യി ബൈ​ക്ക് അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണിത്. ഇ​വി​ടു​ത്തെ മെ​ട്രോ തൂ​ണി​ല്‍ വാ​ഹ​ന​ങ്ങ​ളി​ടി​ച്ചാ​ണ് ഏ​റെ അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പും മെ​ട്രോ തൂ​ണി​ല്‍ ബൈ​ക്ക് ഇടിച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ക​ട​വ​ന്ത്ര കു​ടും​ബി കോ​ള​നി നി​വാ​സി​ക​ളാ​യ വി​ശാ​ല്‍(25), സു​മേ​ഷ്(24) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ മാ​സം 25നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

ഇ​തി​നും മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളി​ല്‍ യു​വാ​ക്ക​ള്‍ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ​മ​രം ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എം​ആ​ര്‍​എ​ല്‍ സി​ഗ്ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും മെ​ട്രോ തൂ​ണു​ക​ലി​ല്‍ റി​ഫ്ള​ക്ട​റു​ക​ള്‍ പ​തി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നും ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക​യാ​ണ്.

റോഡ് അപകടങ്ങളിൽ മുന്നിൽ എറണാകുളം
പോ​ലീ​സ് പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 2020ല്‍ ​ജി​ല്ല​യി​ല്‍ 3,967 അ​ക​ട​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 1,437 എ​ണ്ണം എ​റ​ണാ​കു​ളം റൂ​റ​ലി​ലും 2,530 എ​ണ്ണം സി​റ്റി​യി​ലു​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

328 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ‌ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ളും വൈ​കു​ന്നേ​രം ആ​റി​നും ഒ​ൻ​പ​തി​നും ഇ​ട​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​തും ഡ്രൈ​വ​റി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണെ​ന്നു ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ള്‍ റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​ഞ്ഞ വ​ര്‍​ഷ​മാ​യി​രു​ന്നു 2020. 27,877 അ​പ​ക​ട​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ന്ന​പ്പോ​ള്‍ 2,979 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

Related posts

Leave a Comment