താരങ്ങളാണെങ്കിലും ഞങ്ങളും മനുഷ്യരാണ്! ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന ചലച്ചിത്ര നിരൂപണങ്ങള്‍ വ്യക്തിഹത്യയ്ക്കും കാരണമാവുന്നു; നടി അപര്‍ണ ബാലമുരളി പറയുന്നു

സിനിമ പുറത്തിറങ്ങുന്ന സമയത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യക്ക് വരെ വഴിയൊരുക്കുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയിലടക്കം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തില്‍ മാറുന്നുണ്ടെന്നും ഇത് വേദനാജനകമാണെന്നും അപര്‍ണ പറഞ്ഞു.

കാമുകി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അപര്‍ണ ഇക്കാര്യം പറഞ്ഞത്. സിനിമാ താരങ്ങളാണെങ്കിലും തങ്ങളും മനുഷ്യരാണെന്ന പരിഗണന ഓണ്‍ലൈന്‍ വിമര്‍ശകര്‍ നല്‍കാറില്ലെന്നും അപര്‍ണ കുറ്റപ്പെടുത്തി. പലരുടെയും ദീര്‍ഘനാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഒരു സിനിമ. അതിനെ കണ്ണടച്ച് വിമര്‍ശിക്കുമ്പോള്‍ അത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കും. ഒരേ സമയം അഷ്‌കറിന്റെയും ആസിഫിന്റെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞു.

Related posts