മെ​സി​യും സം​ഘ​വും കേ​ര​ള​ത്തി​ൽ പ​ന്ത് ത​ട്ടു​മോ? സ്ഥി​രീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്നു. 2025 ഒ​ക്ടോ​ബ​റി​ലാ​ണ് നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന ടീം ​എ​ത്തു​ന്ന​ത്. കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ല​യ​ണ​ൽ മെ​സി അ​ട​ക്ക​മു​ള്ള അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ടീം ​ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഭീ​മ​മാ​യ ചെ​ല​വ് താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ക​ടു​ത്ത നി​രാ​ശ​യി​ലാ​യെ​ന്നും ഇ​താ​ണ് അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ പ്രേ​ര​ക​മാ​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ ലോ​ക​ക്ക​പ്പ് സ​മ​യ​ത്ത്‌ കേ​ര​ള​ത്തെ നീ​ല​ക്ക​ട​ലാ​ക്കി മാ​റ്റി​യ കേ​ര​ള​ത്തോ​ടു​ള്ള ഇ​ഷ്ടം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള​ത്തി​ന്‍റെ ക്ഷ​ണം അ​വ​ർ സ്വീ​ക​രി​ച്ചു. ന​മ്മു​ടെ ടീ​മു​മാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും കേ​ര​ള​ത്തി​ന്‍റെ ഫു​ട്ബോ​ൾ വി​ക​സ​ന​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​വു​ന്ന വി​വി​ധ ത​ല​ങ്ങ​ളും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഗോ​ൾ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​നും 5,000 കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​വാ​നും ഉ​ള്ള താ​ത്പ​ര്യ​വും അ​വ​ർ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment