ജോലികഴിഞ്ഞ്  പുലർച്ചെ വീട്ടിലേക്ക് വരവേ പൂത്തോട്ടപാലത്തിൽ നിന്നും ബൈക്കുമായി  പുഴയിലേക്ക് വീണ യുവാവ് മരിച്ചു

പൂ​ത്തോ​ട്ട: പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. വൈ​ക്കം തെ​ക്കേ​ന​ട വ​ല്യാ​യ​റ​മ്പ​ത്ത് വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ർ​ജു​ൻ (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പി​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ‌സം​ഭ​വം. ലു​ലു മാ​ൾ ജീ​വ​ന​ക്കാ​ര​നാ​യ അ​ർ​ജു​ൻ ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ മ​ട​ങ്ങ​വേ പൂ​ത്തോ​ട്ട പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related posts