എരുമേലിയിൽ  ക​ഞ്ചാ​വ് മൊ​ത്തക്കച്ച​വ​ട​ക്കാ​രൻ  ദി​ലീ​പ് അറസ്റ്റിൽ; വി​ശ​ദ​മാ​യി ചോ​ദ്യം ചെയ്യലിൽ ചെറുകിട കച്ചവടക്കാരെക്കുറിച്ചും വിവരം ലഭിച്ചതായി പോലീസ്

കോ​ട്ട​യം: എ​രു​മേ​ലി​യി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ക​ഞ്ചാ​വ് മൊ​ത്ത ക്കച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് ഏ​താ​നും ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ക​ന​ക​പ്പ​ലം വ​യ​ലി​ൽ ലൈ​ജു (31), റാ​ന്നി ചെ​ല്ല​ക്കാ​ട് വ​ള്ളി​ക്കാ​ലാ​യി​ൽ ദി​ലീ​പ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് എ​രു​മേ​ലി, ക​ന​ക​പ്പ​ലം, ശ്രീ​നി​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​താ​നും ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രു​ടെ​യും സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രെ മ​ഫ്തി പോ​ലീ​സ് നി​ര​ക്ഷി​ച്ച് പി​ടി​കൂ​ടാ​നു​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ല്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​ഞ്ചാ​വു വി​ൽ​പ​ന​ക്കാ​രെ വേ​ഷം മാ​റി​യ പോ​ലീ​സ് പി​ൻ​തു​ട​ർ​ന്ന് ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധി​ച്ച ശേ​ഷം അ​റ​സ്റ്റു ചെ​യ്യാ​നാ​ണ് നീ​ക്കം. എ​രു​മേ​ലി-​റാ​ന്നി റോ​ഡി​ൽ ക​രി​ന്പി​ൻ​തോ​ട് ഭാ​ഗ​ത്തു നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രെ എ​രു​മേ​ലി എ​സ്ഐ എം. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഞ്ചാ​വു​കാ​രെ​ക്കു​റി​ച്ച് ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി​പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചി​ല കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന​യെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പ്ര​തി​ക​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts