വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച സംഭവം: നാ​ലുപേ​ര്‍ അ​റ​സ്റ്റി​ല്‍; മർദനത്തിന് പിന്നിൽ പൂർവ വൈരാഗ്യമെന്ന് പോലീസ്

കൊല്ലം :അ​ഞ്ച​ലി​ല്‍ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും പി​ന്നീ​ട് വ​രു​ന്ന വ​ഴി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ജീ​വ​ന​ക്ക​രെ​യ​ട​ക്കം ആ​ക്ര​മി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ട്ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ച​ലി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രാ​യ ജോ​തി​ലാ​ല്‍, സു​രേ​ഷ്, അ​ജി, അ​ന​ന്ദു എ​ന്നി​വ​രെ​യാ​ണ് അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ​തി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞദിവസമാണ് പ്ര​തി​ക​ള്‍ ആ​ക്ര​മ​ണ പ​ര​മ്പ​ര ന​ട​ത്തി​യ​ത്. അ​ഞ്ച​ലി​ലെ ടാ​ക്സി ഡ്രൈ​വ​റാ​യ നെ​ട്ട​യം സ്വ​ദേ​ശി ബി​ജു​വി​നെ വീ​ട്ടി​ല്‍ ക​യ​റി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച ശേ​ഷം മ​ട​ങ്ങി​വ​ന്ന അ​ക്ര​മി​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്ന് ബ​സ് ഡ്രൈ​വ​ര്‍ ക​ണ്ട​ക്ട​ര്‍ തു​ട​ങ്ങി​യ​വ​രെ സം​ഘം ആ​ക്ര​മി​ച്ചു.

പി​ന്നീ​ട് നേ​ര​ത്തെ ആ​ക്ര​മി​ച്ച ബി​ജു​വി​നെ പ്ര​വേ​ശി​പ്പി​ച്ച സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യ ബി​ജു​വി​നെ വീ​ണ്ടും ആ​ക്ര​മി​ച്ചു. ഇ​വി​ടെ ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ​യും സം​ഘം ത​ല്ലി​ച്ച​ത​ച്ചു. പി​ടി​യി​ലാ​യ ഒ​രാ​ള്‍​ക്ക്‌ ബി​ജു​വു​മാ​യി ഉ​ണ്ടാ​യി​രു​ന്ന പൂ​ര്‍​വവൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts