ബാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

പ​ത്ത​നാ​പു​രം : കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ബാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര മ​ര്‍​ദ​ന​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബാ​ർ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു പേ​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ലി​ല ര​ഞ്ജി​ത് ഭ​വ​നി​ൽ ര​ഞ്ജി​ത്തി​ന്(27) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ബാ​റി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ശോ​ക​ൻ, പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

​ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​വ് മ​ദ്യ ല​ഹ​രി​യി​ൽ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​മാ​യി ര​ക്തം വാ​ർ​ന്നു കി​ട​ന്ന യു​വാ​വി​നെ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്

Related posts