വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വും കൂ​ട്ടാ​ളി​യും  പോലീസ് പിടിയിൽ

ചടയമംഗലം : വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യും സ​ഹാ​യി​യു​മ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​യു​ർ കു​ഴി​യം സ്വ​ദേ​ശി സാ​ൻ​ജോ ജോ​ൺ​സ​ൺ, ഇ​യാ​ളു​ടെ സ​ഹാ​യി ആ​യൂ​ർ സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​ഖി​ൽ എ​ന്നി​വ​രേ​യാ​ണ് ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ച​ട​യ​മ​ഗ​ലം സ്വ​ദേ​ശി​നിയായ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് സാ​ൻ​ജോ ജോ​ൺ​സ​ണും, അ​ഖി​ലി​നു​മെ​തി​രെ പോ​ലീ​സ് കേസെടുത്തത്. തു​ട​ര്‍​ന്ന്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ സാ​ൻ​ജോ ജോ​ൺ​സ​ൺ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും ച​ട​യ​മം​ഗ​ലം കൊ​ട്ടാ​ര​ക്ക​ര പൂ​യ​പ്പ​ള്ളി തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ല് കൊ​ല​പാ​ത​ക​ശ്ര​മം കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെന്ന് മ​ന​സി​ലാ​യത്..

ഇ​തോ​ടെ ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ ച​ട​യം​ഗ​ലം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ജു എ​സ് ദാ​സ്, എ​സ്ഐ ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ള്‍ മാ​ങ്കു​ള​ത്ത് ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. സാ​ൻ​ജോ ജോ​ൺ​സ​നെ ഗു​ണ്ട ലി​സ്റ്റി​ല്‍​പെ​ടു​ത്താ​ന്‍ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് ച​ട​യ​മ​ംഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു

Related posts