മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; വീട്ടമ്മയെ യുവാവ് തലയ്ക്കടിച്ചു വീഴ്ത്തി; യുവാവ് അറസ്റ്റിൽ


കാ​ട്ടാ​ക്ക​ട: മ​ക​ളെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല ചേ​ഷ്ഠ​ക​ൾ കാ​ട്ടു​ക​യും ചെ​യ്ത യു​വാ​വി​നെ താ​ക്കീ​ത് ചെ​യ്ത മാ​താ​വി​നെ യു​വാ​വ് ആ​യു​ധം കൊ​ണ്ടും ത​ടി ക​ഷ​ണം കൊ​ണ്ടും ത​ല​യ്ക്ക​ടി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ണ് മ​ല​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നി​ലെ മൂ​ങ്ങോ​ട് ഭാ​ഗ​ത്ത് സം​ഭ​വം ന​ട​ന്ന​ത്. മൂ​ങ്ങോ​ട് പ​ള്ളി ന​ട സ്വ​ദേ​ശി ബാ​ബു എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ് കു​മാ​ർ (42) മൂ​ങ്ങോ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥി​ര​മാ​യി സു​രേ​ഷ് ഇ​വ​രു​ടെ മ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന് കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

Related posts

Leave a Comment