പോലീസിനും പീഡനം ! പോലീസുകാരിയെ പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍, കഥയിങ്ങനെ…

prathapചാവക്കാട്: വനിതാ പോലീസുകാരിയെ പീഡിപ്പിച്ച പോലീസുകാരനെ അറസ്റ്റു ചെയ്തു. വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെ വനിത സിപിഒയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയും ചെയ്ത തൃശൂര്‍ എആര്‍ ക്യാംപിലെ പ്രതാപചന്ദ്രനെയാണ്(41) പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം ഡിവൈഎസ്പി പി.വിശ്വംഭരന്‍, ചാവക്കാട് സിഐ കെ.ജി.സുരേഷ്, എസ്‌ഐ എം.കെ.രമേഷ്, എസ്‌ഐ എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

2014-15 വര്‍ഷങ്ങളില്‍ ഇരുവരും വടക്കേക്കാട് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോഴുണ്ടായ പരിചയം പ്രതി മുതലെടുക്കുകയായിരുന്നു. അക്കാലത്ത് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു ഇയാള്‍. ഭാര്യയുമായി പിണങ്ങി
നില്‍ക്കുകയാണെന്നും വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങുകയാണെന്നും പറഞ്ഞായിരുന്നു ഇയാള്‍ പട്ടികവര്‍ഗക്കാരിയായ പോലീസുകാരിയോട് അടുത്തത്.പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും പലപ്പോഴായി അഞ്ചു ലക്ഷത്തിലേറെ രൂപയും രണ്ടര പവന്‍ ആഭരണങ്ങളും ഇയാള്‍ കൈക്കലാക്കുകയും ചെയ്തു. വിവാഹം ചെയ്യുന്നതില്‍നിന്ന് ഇയാള്‍ പിന്മാറിയതോടെയാണ് വനിത സിപിഒ ചാവക്കാട് സിഐക്ക് പരാതി നല്‍കുന്നത ്. പ്രതിയ്ക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. തൃശൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts