ഒടുവില്‍ അഷിഖ് അബുവും മണിക്കെതിരേ, മന്ത്രിക്ക് പുച്ഛവും അഹന്തയുമെന്ന് സംവിധായകന്‍

mm mani against director jude antony josephവൈദ്യുതി മന്ത്രി എം.എം. മണിക്കെതിരേ സംവിധായകനും ഇടതു സഹയാത്രികനുമായ ആഷിഖ് അബു രംഗത്ത്. പ്രസംഗിക്കുമ്പോഴും അല്ലാത്തപ്പോഴും താങ്കള്‍ പുലര്‍ത്തുന്ന പുച്ഛവും അഹന്തയും പ്രത്യേയശാസ്ത്രം നഷ്ട്ടപെട്ടവന്റേതാണ് മണിയാശാനെ, തിരുത്തുക എന്നായിരുന്നു ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമ, സാംസ്കാരിക രംഗത്തെ നിരവധി പേര്‍ മണിക്കെതിരേ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

നടി മഞ്ജു വാര്യരും മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയിലെ ദുര്‍ഗന്ധം നാടിനെ മുഴുവന്‍ നാണം കെടുത്തുന്നതാണെന്നായിരുന്നു മഞ്ജുവിന്റെ അഭിപ്രായം. സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും മഞ്ജു നിശിത വിമര്‍ശനം നടത്തിയിരുന്നു. അതേസമയം, മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം തുടരുകയാണ്.

Related posts