സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് ! പ്രസിഡന്റില്‍നിന്നും മെഡല്‍ നേടിയ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി; സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ…

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ൽ‌ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കെ​ട്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ‌ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി പ്ര​സി​ഡ​ന്‍റി​ൽ​നി​ന്നും പു​ര​സ്കാ​രം നേ​ടി​യ പ​ത്തൊ​ൻ​പ​തു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബോ​ധ​ര​ഹി​ത ആ​കു​ന്ന​തു​വ​രെ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

രേ​വ​രി​ക്കു സ​മീ​പം കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക‍​യാ​യി​രു​ന്നു. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​റി​ൽ വ​ലി​ച്ചു​ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പെ​ൺ‌​കു​ട്ടി​യു​ടെ ഗ്രാ​മ​ത്തി​ൽ ത​ന്നെ​യു​ള്ള​വ​രാ​ണ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ളെ കൂ​ടാ​തെ വേ​റെ​യും ആ​ളു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പെ​ൺ‌​കു​ട്ടി പ​രാ​തി​യി​ൽ പ​റ‍​യു​ന്നു. പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് വി​സ​മ്മ​തി​ക്കു​ക​യും ഒ​രു സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് ഓ​ടി​ക്കു​ക​യും ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

Related posts