ഏ​ഷ്യ​ൻ ഗെ​യിം​സ്: ഇ​ന്ത്യ​ക്ക് രണ്ട് സ്വ​ർ​ണം

ഹാ​ങ്ഝൗ: ചൈ​ന​യി​ൽ ന​ട​ക്കു​ന്ന പ​ത്തൊ​മ്പ​താ​മ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് രണ്ട് സ്വ​ർ​ണം. ഷൂ​ട്ടിം​ഗി​ൽ ലോ​ക റി​ക്കാ​ർ​ഡോ​ടെ​യാ​ണു സ്വ​ര്‍​ണ​നേ​ട്ടം. വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം സ്വർണം ഇന്ത്യ സ്വന്തമാക്കിയത്. 

പു​രു​ഷ വി​ഭാ​ഗം 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ രു​ദ്രാ​ൻ​ക​ഷ് പാ​ട്ടീ​ൽ, ഐ​ശ്വ​രി പ്ര​താ​പ് സിം​ഗ് തോ​മ​ർ, ദി​വ്യാ​ൻ​ഷ് സിം​ഗ് പ​ൻ​വാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

1893.7 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ന്‍ ടീം ​നേ​ടി​യ​ത്. കൊ​റി​യ ര​ണ്ടാം സ്ഥാ​ന​വും ചൈ​ന മൂ​ന്നാം സ്ഥാ​ന​വും​ക​ര​സ്ഥ​മാ​ക്കി. സ്വ​ർ​ണം നേ​ടി​യ മൂ​ന്ന് ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ലും ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്.
തു​ഴ​ച്ച​ലി​ൽ ര​ണ്ടു വെ​ങ്ക​ല മെ​ഡ​ൽ കൂ​ടി ഇ​ന്ത്യ​ക്ക് ഇ​ന്നു തു​ട​ക്ക​ത്തി​ൽ​ത​ന്നെ ല​ഭി​ച്ചു.

ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ തു​ഴ​ച്ചി​ലി​ൽ മൂ​ന്നു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം അ​ഞ്ച് മെ​ഡ​ലു​ക​ൾ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പു​രു​ഷ വി​ഭാ​ഗം ലൈ​റ്റ് വെ​യ്റ്റ് ഡ​ബി​ൾ സ്ക​ൾ​സി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​വി​ന്ദ് സിം​ഗ്, അ​ർ​ജു​ൻ ലാ​ൽ ജ​ട്ട് സ​ഖ്യം വെ​ള്ളി നേ​ടി. പു​രു​ഷ കോ​ക്സ് ലെ​സ് പെ​യ​ർ ഇ​ന​ത്തി​ൽ ബാ​ബു​ലാ​ൽ യാ​ദ​വ്, ലേ​ഖ് റാം ​സ​ഖ്യ​ത്തി​നാ​ണ് വെ​ങ്ക​ലം.

പു​രു​ഷ കോ​ക്സ​ഡ് 8 പോ​രാ​ട്ട​ത്തി​ൽ ധ​ന​ഞ്ജ​യ് ഉ​ത്തം പാ​ണ്ഡെ​യു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ൽ നീ​ര​ജ്, ന​രേ​ഷ് ക​ൽ​വാ​നി​യ, നി​തീ​ഷ് കു​മാ​ർ, ച​ര​ഞ്ജി​ത് സിം​ഗ്, ജ​സ്വി​ന്ത​ർ സിം​ഗ്, ഭീം ​സിം​ഗ്, പു​നി​ത് കു​മാ​ർ, ആ​ശി​ഷ് എ​ന്നി​വ​രു​ടെ സം​ഘം വെ​ള്ളി സ്വ​ന്ത​മാ​ക്കി.

വ​നി​താ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ മെ​ഹു​ലി ഘോ​ഷ്, ര​മി​ത ജി​ൻ​ഡാ​ൽ, ആ​ഷി ചൗ​ധ​രി എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​വെ​ള്ളി​നേ​ടി. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ര​മി​ത ജി​ൻ​ഡാ​ൽ വെ​ങ്ക​ല​വും നേ​ടി.

Related posts

Leave a Comment