കെ​പി​സി​സി പ്ര​സി​ഡ​ന്‍റും മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ; ആ​ന്‍റോ ആ​ന്‍റ​ണി​ക്കോ കൊ​ടി​ക്കു​ന്നി​ലി​നോ ചു​മ​ത​ല ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​യെ​ല്ലാം മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യ സ്ഥി​തി​ക്ക് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് മ​ത്സ​ര​രം​ഗ​ത്തേ​ക്ക്.

സ​ണ്ണി ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്പോ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള എം​പി ആ​ന്‍റോ ആ​ന്‍റ​ണി​ക്കോ മാ​വേ​ലി​ക്ക​ര​യു​ടെ ലോ​ക്സ​ഭാം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നോ ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ​തീ​രു​മാ​നം വൈ​കാ​തെ ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങു​ന്പോ​ൾ പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ​ക്കു ന​ൽ​കു​ന്ന​താ​ണ് കീ​ഴ് വ​ഴ​ക്കം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സ​ണ്ണി ജോ​സ​ഫി​നൊ​പ്പം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന പേ​രു​ക​ളാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ​യും.

സ​ണ്ണി ജോ​സ​ഫ് വീ​ണ്ടും ജ​യി​ക്കു​ക​യും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക​യും ചെ​യ്താ​ൽ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹം പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പു​തി​യ ചു​മ​ത​ല​യി​ൽ എ​ത്തു​ന്ന​യാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​ർ​ന്നേ​ക്കും.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ പി.​സി. വി​ഷ്ണു​നാ​ഥും എ.​പി. അ​നി​ൽ​കു​മാ​റും നി​യ​മ​സ​ഭാ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മ​റ്റൊ​രു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ ഷാ​ഫി പ​റ​ന്പി​ൽ എം​പി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്കെ​ല്ലാം സീ​റ്റ് ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​റി​യി​ച്ച കെ. ​ബാ​ബു​വി​നോ​ട് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കും.

കെ. ​ബാ​ബു വീ​ണ്ടും മ​ത്സ​രി​ച്ചാ​ൽ തൃ​പ്പു​ണി​ത്തു​റ​യി​ൽ ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കെ.​ബാ​ബു​വി​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും. ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി പെ​രു​ന്പാ​വൂ​രി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ടും.

പാ​ല​ക്കാ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നു പ​ക​രം പൊ​തു​സ്വ​ത​ന്ത്ര​നെ ക​ണ്ടെ​ത്തി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന.ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക​ൾ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.​ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ ജ​ന​വി​ധി തേ​ടി​യ​പ്പോ​ൾ എം.​എം. ഹ​സ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. പി​ന്നീ​ട് സ്ഥാ​നം വി​ട്ടു ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ർ​ക്ക​വു​മു​യ​ർ​ന്നി​രു​ന്നു.

  • കെ. ​ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment