പ​യ്യ​ന്നൂ​രി​ൽ “ക​ണ​ക്കി​ലെ ക​ളി ‘!; മ​ധു​സൂ​ദ​ന​ന്‍ മ​ത്സ​രി​ച്ചാ​ൽ എ​തി​രാ​ളി കു​ഞ്ഞി​കൃ​ഷ്ണ​ൻ‍?

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത് തീ​രു​മാ​നി​ക്കു​മെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി പ​റ​ഞ്ഞി​ട്ടി​ല്ല. താ​ന്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ വീ​ണ്ടും മ​ത്സ​രി​ച്ചാ​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണു കു​ഞ്ഞി​കൃ​ഷ്ണ​നെ​ന്നാ​ണു സൂ​ച​ന.

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രെ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കാ​തെ കു​ഞ്ഞി​കൃ​ഷ്ണ​നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു​മു​ണ്ടാ​യ​ത്. ഇ​തി​നി​ട​യി​ല്‍ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ പ​യ്യ​ന്നൂ​രി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത് തീ​രു​മാ​നി​ക്കു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ധു​സൂ​ദ​ന​നെ പ​യ്യ​ന്നൂ​രി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടാ​യാ​ല്‍ ത​ന്‍റെ മു​ന്‍ തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്തി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വു​മെ​ന്ന സൂ​ച​ന​യാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​ല്‍​കു​ന്ന​ത്.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് മ​ധു​സൂ​ദ​ന​നെ മ​ത്സ​രി​പ്പി​ക്കാ​തി​രു​ന്നാ​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വാ​ദ​ങ്ങ​ളെ ശ​രി​വ​യ്ക്ക​ലാ​കു​മെ​ന്നും അ​തി​നാ​ല്‍ മ​ധു​സൂ​ദ​ന​ന്‍ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റേ​ത്. ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍, മ​ധു​സൂ​ദ​ന​നാ​ണ് പ​യ്യ​ന്നൂ​രി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ സ​ജീ​വ​വു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ധു​സൂ​ദ​ന​ന്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യാ​ല്‍ അ​തി​നെ​തി​രെ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​ല്‍​കു​ന്ന​ത്.

നേ​താ​ക്ക​ളെ അ​ണി​ക​ള്‍ തി​രു​ത്ത​ണ​മെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ലെ ക​ണ​ക്കു​ക​ള്‍ നേ​തൃ​ത്വ​ത്തി​ന് ഇ​തു​വ​രെ നി​ഷേ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ചോ​ദ്യ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​ങ്ങ​ളും നേ​തൃ​ത്വ​ത്തി​ന്‍റെ ക​യ്യി​ലി​ല്ല. അ​തേ​സ​മ​യം, ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ള്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ കൈ​യി​ലു​ണ്ടെ​ന്ന കാ​ര്യ​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​ന് സം​ശ​യ​വു​മി​ല്ല.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മ​ത്സ​ര​രം​ഗ​ത്തെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ഈ ​തെ​ളി​വു​ക​ള്‍ പ്ര​ചാ​ര​ണാ​യു​ധ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മ​ത്സ​ര​രം​ഗ​ത്ത് വ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​തെ കു​ഞ്ഞി​കൃ​ഷ്ണ​നെ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment